മകനൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: മകനോടൊപ്പം ട്രെയിനിന് മുന്നില്‍ ചാടിയ യുവതി മരിച്ചു.

പാറശാല സ്വദേശി ജർമിയാണ് മരിച്ചത്.

സംഭവത്തില്‍ സാരമായി പരിക്കേറ്റ 5 വയസുകാരൻ മകൻ ആദിഷിനെ നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ വൈകിട്ട് 6.45-ഓടെയാണ് യുവതി കുഞ്ഞുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടിയത്.

കൊറ്റാമം വൃദ്ധസദനത്തിന് സമീപമായിരുന്നു സംഭവം.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

ട്രാക്കിന് സമീപം മകനൊപ്പം നടന്നെത്തിയ ജർമി ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നു.

സ്‌റ്റോപ്പ് കഴിഞ്ഞ് മുന്നോട്ടെടുത്ത ട്രെയിനായിരുന്നതിനാല്‍ വേഗത കുറവായിരുന്നു.

ട്രാക്കിലേക്ക് വീണ ജർമിയുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒരാഴ്ച മുമ്പ് ഭർത്താവില്‍ നിന്നും യുവതി വിവാഹ മോചനം നേടിയിരുന്നു.

ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts