കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

child

ബെംഗളൂരു: കണ്ണൂർ സ്വദേശിനിയായ 8 വയസ്സുകാരി കീടനാശിനി ശ്വസിച്ചു ബെംഗളൂരുവിൽ മരിച്ചു. കൂത്തുപറമ്പ് നിർമലഗിരി കോമ്പിൻ രായരോത്ത് വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. വസന്തനഗർ മാരിയമ്മൻ ക്ഷേത്രത്തിന് സമീപമാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച വിനോദും കുടുംബവും നാട്ടിൽ പോയ സമയത്താണ് വീട്ടുടമ വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി  മുറിയ്ക്കുള്ളിൽ കീടനാശിനി തളിച്ചത്. ഇന്നലെ നാട്ടിൽ നിന്നും തിരിച്ചെത്തിയ കുടുംബം വിശ്രമിക്കുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയും ഉടൻ തളർന്നു വീഴുകയും ചെയ്തത്…

Read More

ഫാസിൽ വധം : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്ത് കലിയിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രധാനിയായ സുഹാസിൻ്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേ സുകളുമുണ്ട്. കൊലപാതകികൾ വന്ന വെളള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത് കൽ സ്വദേശി അജിത് ക്രസ്റ്റയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരിക്കുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായ് കാർ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു വരികയാണ് .…

Read More

ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.

Read More

മംഗളൂരുവിൽ വീണ്ടും കൊലപാതകം, കാറിൽ എത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: മംഗളൂരുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പുത്തൂർ സൂറത്ത്കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ ഹ്യുണ്ടായി കാറിൽ എത്തിയ അജ്ഞാത സംഘം ഫാസിലിനെ ആക്രമിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പോലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയിൽ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്.

Read More

കർണാടകയിൽ വാഹനാപകടം, 5 പേർ മരിച്ചതായി റിപ്പോർട്ട്‌, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൊപ്പലിൽ ബന്ധുവിൻറെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്. ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) ആണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ്…

Read More

ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി ഒൻപതാം ക്ലാസുകാരനായ മലയാളി വിദ്യാർത്ഥി !

ബെംഗളൂരു: കോട്ടയം സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സൽമാൻ ബംഗളൂരു നഗരത്തിലെ പോലീസ് കമ്മീഷണറായി ചുമതലയേറ്റു. രക്ത സംബന്ധമായ അപൂർവ്വയിനം രോഗത്തിന് ചികിത്സയിലുള്ള ഈ മലയാളി വിദ്യാർത്ഥിക്ക് ബെംഗളൂരു കമ്മീഷണറാണ് ഒരു ദിവസത്തേക്ക് ചാർജ് കൈമാറിയത്. കോർമംഗല പോലീസ് സ്റ്റേഷനിൽ ആണ് ഒരു ദിവസത്തെ ചാർജ് മുഹമ്മദ് സൽമാന് നൽകിയത്. മേക്ക് ദി വിഷ് സംഘടനയാണ് സൽമാന്റെ ആഗ്രഹത്തിന് ഒപ്പം നിന്നത്. ഇതുപോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികൾക്ക് ഒരു മോട്ടിവേഷൻ പോലെ ഈ സംഘടനാ സമ്മാനങ്ങൾ നൽകാറുണ്ട്. അങ്ങനെയാണ് സൽമാനും ഇവർക്ക് മുന്നിൽ…

Read More

മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ

ബെംഗളൂരു: മലയാളി യുവാവിനെ കുത്തി കൊലപെടുത്തിയ കേസിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ. പുട്ടരാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കാഞ്ഞങ്ങാട് രാജപുരം സ്വദേശി സനു തോംസനെയാണ് ദിവസങ്ങൾക്കു മുൻപ് ജിഗനിയിൽ നിന്നും ബൈക്കിൽ എത്തിയ 3 അംഗം സംഘം കുത്തി കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ്  പറഞ്ഞു .  ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തി എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിലവിൽ…

Read More

കത്തികരിഞ്ഞ നിലയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ബൈൻദൂരിലെ ഹെനുബെരുവിന് സമീപം കത്തിനശിച്ച നിലയിൽ കാറും പിൻസീറ്റിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ ഒരു മൃതദേഹം പോലീസ് കണ്ടെത്തി. മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറുടെ സീറ്റിന് പിന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സാമ്പിളുകൾ ശേഖരിക്കാൻ വിദഗ്ധർ സ്ഥലത്ത്  എത്തിയിട്ടുണ്ട് . ഈ ദിവസങ്ങളിൽ ഇതേ റൂട്ടിൽ ആരൊക്കെ യാത്ര ചെയ്തിട്ടുണ്ടാകും എന്നറിയാൻ ബൈന്ദൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Read More

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്‌സ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം രാജിയാവശ്യപ്പെട്ട് ശ്രീലങ്കൻ തെരുവുകളിലേക്കിറങ്ങുകയായിരുന്നു. പ്രത്യേക സൈനിക വിമാനത്തിലാണ് ഗോതബയയും കുടുംബവും മാലദ്വീപിലേക്ക് കടന്നത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ ഗോതബയ അറിയിച്ചിരുന്നത്. പ്രസിഡന്റ് രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാർ പറഞ്ഞു . ഇക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്…

Read More

അണ്ണാ ഡിഎംകെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു

ചെന്നൈ : ​അണ്ണാ ഡി​എം​കെ ആ​സ്ഥാ​ന​ത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു. ഒ​പി​എ​സ് വി​ഭാ​ഗ​വും ഇ​പി​എ​സ് വി​ഭാ​ഗ​വും ചേ​രി​തി​ര​ഞ്ഞായിരുന്നു അക്രമണമാണ് ഉണ്ടായത് . ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ന​ട​ത്താ​ന്‍ കോ​ട​തി​ അ​നു​മ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെയാണ് സംഘര്‍ഷം. രാ​വി​ലെ 9.15ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന യോ​ഗ​ത്തി​ന് ഒ​ന്‍​പ​ത് മ​ണി​ക്കാ​ണ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടെ അ​ണ്ണാ ​ഡി​എം​കെ ആ​സ്ഥാ​ന​ത്ത് ഇ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ത്തി​ലേ​ര്‍​പ്പെ​ട്ടു. സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ പോ​ലീ​സ് സു​ര​ക്ഷ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി. എ​ട​പ്പാടി പ​ള​നിസ്വാ​മി വി​ളി​ച്ചുചേ​ര്‍​ത്ത പാ​ര്‍​ട്ടി ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ത​ട​ഞ്ഞുവ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ. പ​നീ​ര്‍​സെ​ല്‍​വം ന​ല്‍​കി​യ…

Read More
Click Here to Follow Us