കർണാടകയിലും കാസർക്കോടും നേരിയ ഭൂചലനം റിപ്പോർട്ട്‌ ചെയ്തു

ബെംഗളൂരു: ഇന്ന് രാവിലെ ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായത് പോലെ സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അനുഭവപ്പെട്ടത്. തൊട്ടുമുൻപത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ പാത്രങ്ങൾക്കും വസ്തുക്കൾക്കും ചലനമുണ്ടായതായി നാട്ടുകാർ പറയുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ഷിൻസോ ആബെയ്ക്ക് വിട, മരണം  സ്ഥിരീകരിച്ച്   ജപ്പാൻ സർക്കാർ 

ടോക്യോ : വെടിയേറ്റ് ഗുരുതരാവസ്ഥയിൽ പ്രധാനമന്ത്രിയായിരുന്ന മുൻ ജാപ്പനീസ് ഷിൻസോ ആബെ അന്തരിച്ചു. അൽപസമയം മുൻപാണ് ജാപ്പനീസ് മാധ്യമങ്ങൾ മരണ വാർത്ത പുറത്തു വിട്ടത്. ജപ്പാൻ സർക്കാരും മരണവാർത്ത സ്ഥിരീകരിച്ചു. വെടിയേറ്റ ഉടനെ തന്നെ അബോധാവസ്ഥയിലായ ഷിൻ ആയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുദ്ധാനന്തര ജപ്പാൻ കണ്ട ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവായിരുന്ന ഷിൻസോ ആബെ ആഗോളതലത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിത്വമായിരുന്നു. ഇന്ത്യയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സവിശേഷ സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.

Read More

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. കുറച്ചുവര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് വിദ്യാസാഗര്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. അണുബാധ രൂക്ഷമായതിനെത്തുടര്‍ന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാന്‍ വൈകി. വെന്‍റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകിട്ടോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വേര്‍ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗര്‍,…

Read More

വ്യവസായി പല്ലോൻജി മിസ്ട്രി അന്തരിച്ചു

മുംബൈ : രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ മേധാവി പല്ലോന്‍ജി മിസ്ട്രി അന്തരിച്ചു. 93 വയസ്സായിരുന്നു. ഇന്നലെ രാത്രിയില്‍ ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ള വ്യക്തിഗത ഓഹരിയുടമയാണ് പല്ലോന്‍ജി മിസ്ട്രി. ടാറ്റാ ഗ്രൂപ്പിന്റെ 18.4 ശതമാനം ഓഹരിയാണ് മിസ്ട്രിയുടെ കൈവശം ഉള്ളത്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ്, രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്നാണ്. 2016 ല്‍ ഇദ്ദേഹം ബിസിനസ് രംഗത്ത് നല്‍കിയ സംഭാവന മാനിച്ച്‌…

Read More

മാസ്ക്, വീണ്ടും കർശനമാക്കി കേരളം

തിരുവനന്തപുരം : കോവിഡ്  കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ വീണ്ടും‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിർബന്ധമാണ്. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇന്നലെ കൊവിഡ് കേസുകൾ വീണ്ടും കൂടിയിട്ടുണ്ട്. 2,994 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 12 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ്…

Read More
Click Here to Follow Us