ഫാസിൽ വധം : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ സൂറത്ത് കലിയിലെ മുഹമ്മദ് ഫാസിലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്.

സുഹാസ്, മോഹൻ, ഗിരി, അമിത് എന്നീ നാലുപേരാണ് കൊലപാതകം നടത്തിയ തെന്ന് പോലീസ് പറഞ്ഞു. ഇതിൽ പ്രധാനിയായ സുഹാസിൻ്റെ പേരിൽ മുമ്പ് കൊലപാതകക്കേസും രണ്ട് വധശ്രമക്കേ സുകളുമുണ്ട്.

കൊലപാതകികൾ വന്ന വെളള ഹുണ്ടായി ഇയോൺ കാർ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിയുകയും ഉടമയായ സൂറത്ത് കൽ സ്വദേശി അജിത് ക്രസ്റ്റയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരിക്കുന്നു. കൂടുതൽ തെളിവുകൾ ലഭിക്കാനായ് കാർ ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു വരികയാണ് . കൃത്യം നടത്തിയ ശേഷം പടുബിദ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥലത്താണ് കാർ ഉപേക്ഷിച്ചത് . കേസുമായി ബന്ധപ്പെട്ട് ഇതു വരെ 51 ആളുകളെ ചോദ്യം ചെയ്‌തതായും പ്രതികളെ ഉടൻ  അറസ്റ്റ് ചെയ്യുമെന്നും മംഗളൂരു  പോലീസ് കമീഷണർ എ. ശശികുമാർ പറഞ്ഞു. ഫാസിലിൻ്റെ കുടുംബത്തിൻ്റെ ആവശ്യമനുസരിച് എ. സി.പി റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ അന്വേഷസംഘത്തിൻ്റെ തലവനായി നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts