ഫാസിൽ വധം; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു സൂറത്ത്‌കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ.

കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്.

മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്‌കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്.

കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts