ഫാസിൽ വധം, അറസ്റ്റിലായ അജിത്തിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ്

ബെംഗളൂരു: മംഗളൂരു സൂറത്ത് ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളികൾ എത്തിയ കാറിന്റെ ഉടമ അജിത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.  ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മംഗളൂരു സിസിബി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് . ഇയാളുടെ കാർ കൊലയാളികൾ വാടകയ്ക്ക് എടുത്തതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലീസ് നൽകുന്ന സൂചന .

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

അതേ സമയം കൃത്യത്തിൽ പങ്കെടുത്ത 6 പേർ ഇതിനോടകം പോലീസ് കസ്റ്റഡിയിൽ ഉള്ളതായും സൂചനകൾ പുറത്ത് വരുന്നുണ്ട് . ചില ആളുകളിൽ നിന്നുള്ള സമ്മർദ്ദമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതെന്നാണ്   പുറത്ത് വരുന്ന റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts