ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 13-കാരിയുടെ മൃതദേഹത്തിൽനിന്ന് ആഭരണങ്ങൾ മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ വിവേക് നഗർ മായാബസാറിലെ കൊലഗേരി സ്വദേശി സ്റ്റാലിനാണ്(32)അറസ്റ്റിലായത്.

അമിത മദ്യപാനശീലമുള്ള ആളാണ് സ്റ്റാലിനെന്ന് പോലീസ് പറഞ്ഞു. ഇക്കാരണത്താൽ ഇയാളെ നേരത്തേ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. സ്റ്റേഡിയം ദുരന്തമുണ്ടായപ്പോൾ കൂടുതൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതിനാൽ സഹായിക്കാനായി ഇയാളെ വിളിക്കുകയായിരുന്നു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

മൃതദേഹം പോലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ ദേഹത്ത് ആഭരണങ്ങളുണ്ടായിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറിയപ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനെപ്പറ്റി പിന്നീട് ആശുപത്രിയിലെത്തി അന്വേഷിച്ചപ്പോൾ വ്യക്തമായ വിവരംനൽകാൻ ആരും തയ്യാറായില്ല. തുടർന്ന് കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു.

ദുരന്തത്തിൽ മരിച്ച യെലഹങ്ക സ്വദേശി ദിവ്യാംശിയുടെ അമ്മ അശ്വിനി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. അതേസമയം, ഇയാൾ മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ദിവ്യാംശി അണിഞ്ഞ അഞ്ചുഗ്രാമിലധികം തൂക്കമുണ്ടായിരുന്ന മാലയും ആറ്ുഗ്രാം തൂക്കമുണ്ടായിരുന്ന കമ്മലുമാണ് മോഷ്ടിച്ചത്. ബൗറിങ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts