മലയാളി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ 3 പേർ പിടിയിൽ

ബെംഗളൂരു: മലയാളി യുവാവിനെ കുത്തി കൊലപെടുത്തിയ കേസിൽ 3 പേർ പോലീസ് കസ്റ്റഡിയിൽ. പുട്ടരാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്.

കാഞ്ഞങ്ങാട് രാജപുരം സ്വദേശി സനു തോംസനെയാണ് ദിവസങ്ങൾക്കു മുൻപ് ജിഗനിയിൽ നിന്നും ബൈക്കിൽ എത്തിയ 3 അംഗം സംഘം കുത്തി കൊലപ്പെടുത്തിയത്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ്  പറഞ്ഞു .  ക്വട്ടേഷൻ സംഘം ആളുമാറി കൊലപ്പെടുത്തി എന്നാണ് ആദ്യം കരുതിയിരുന്നെങ്കിലും മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts