വാരാന്ത്യ ദിവസങ്ങളിൽ ബെംഗളൂരുവിൽ നിന്ന് ജോഗ് ഫാൾസിലേക്ക് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ച് കർണാടക ആർടിസി- തീയതി, സമയം, നിരക്ക് എന്നിവ വിശദമായി വായിക്കാം

ബെംഗളൂരു: വാരാന്ത്യ ദിവസങ്ങളിൽ( വെളളി, ശനി) ബെംഗളൂരുവിൽ നിന്ന് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ച് കർണാടക ആർടിസി.

ബെംഗളൂരുവിൽ നിന്ന് ശിവമോഗ വഴി ജോഗ് ഫാൾസിലേക്ക് ആണ് പുതിയ ടൂർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം വാരാന്ത്യ ദിവസങ്ങളിൽ (വെള്ളി, ശനി) ആണ് കെഎസ്ആർടിസി നോൺ എ / സി സ്ലീപ്പർ സർവീസ് ആണ് ലഭ്യമാക്കിയിരികുന്നത്.

മുതിർന്നവർക്ക് 2,300 രൂപയും 6-12 വയസ് പ്രായമുള്ള കുട്ടികൾക്ക് 2,100 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

22/07/2022 ടൈം ടേബിൽ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. പാക്കേജ് ടൂർ പുറപ്പെടുന്ന സമയ വിശദാംശങ്ങൾ സ്ഥലം പുറപ്പെടൽ സമയം എങ്ങനെ:

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

ബെംഗളൂരുവിൽ നിന്ന് രാത്രി 10.30-ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ അഞ്ചിന് മടങ്ങി എത്തും.

(യാത്രാക്രമം: ബെംഗളൂരു മുതൽ സാഗര വരെ – 22:30-05:30; ഒരു ഹോട്ടലിൽ ഉന്മേഷം – 05:30-07:00;
പ്രഭാതഭക്ഷണം – 07:00-07:15; സാഗര മുതൽ വരദഹള്ളി വരെ – 07:15-07:30; വരദഹള്ളി മുതൽ വരദമൂല വരെ – 08:30-09:00; വരദാമൂല മുതൽ ഇക്കേരി വരെ – 09:15-09:30; ഇക്കേരി മുതൽ കേളടി വരെ – 10:30-11:00; കേളടി മുതൽ സാഗര വരെ – 12:00-12:30; ഉച്ചഭക്ഷണം – 12:45-13:15; സാഗര മുതൽ ജോഗ് വെള്ളച്ചാട്ടം – 13:30-14:15; ജോഗ് ഫാൾസ് ടു സാഗര – 18:15-19:00; ഷോപ്പിംഗ് സമയം – 19:00-20:00; അത്താഴം – 20:30-20:45; സാഗര മുതൽ ബെംഗളൂരു വരെ – 22:00-05:00).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
[masterslider id="10"]

Related posts