ബെംഗളൂരു: കർണാടകയിൽ പാൽ ടാങ്കർ അടക്കം മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് 4 കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പാൽ ടാങ്കർ, കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്, ഒരു ടെമ്പോ ട്രാവലർ തുടങ്ങിയവയാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിക്ക് ഹസൻ ജില്ലയിൽ അപകടമുണ്ടായത്. മരിച്ച എല്ലാവരും ട്രാവലറിൽ സഞ്ചരിച്ചിരുന്നവരാണ്. ടെമ്പോ ട്രാവലർ ബസിനും ടാങ്കറിനും ഇടയിൽ പെടുകയായിരുന്നു. ഹസൻ എസ് പി ഹരിറാം ശങ്കർ സംഭവസ്ഥലം സന്ദർശിച്ചു. തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Read MoreCategory: Breaking news
മുലായം സിങ് യാദവ് അന്തരിച്ചു
ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഗുരുഗ്രാമത്തിലെ മേദാന്ത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്. 1996 മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ മുൻനിര ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ റാം…
Read Moreകോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന സി.പി.എം. നേതാവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് രാത്രി എട്ടു മണിക്ക് ആയിരുന്നു അന്ത്യം. അർബുദബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപ്പിലേക്ക് പോകാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.
Read Moreനടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട് പോലീസ് ആണ് അറസ്റ്റ് ചെയ്തത് . ഐപിസി 509,354(എ), 294 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
Read Moreബെംഗളൂരു ബഞ്ചാര ലേഔട്ടിലെ ഗോഡൗണിൽ തീപിടിത്തം
ബെംഗളൂരു: നഗരത്തിലെ കൽകെരെ ഹൊറമാവ് അഗരയ്ക്ക് സമീപം ബഞ്ചാര ലേഔട്ടിലെ സ്വകാര്യ പ്ലൈവുഡ് ഗോഡൗണിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. ജനവാസ കേന്ദ്രത്തിന്റെ ഹൃദയഭാഗത്താണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
Read Moreജവാൻമാർ സഞ്ചരിച്ച ബസ് മറിഞ്ഞു, 6 പേർ മരിച്ചതായി റിപ്പോർട്ട്
ജമ്മുകാശ്മീർ : ഇന്തോ-ടിബറ്റൻ പോലീസ് സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആറ് ജവാൻമാർ മരിച്ചതായാണ് റിപ്പോർട്ട്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 37 ഐടിബിപി ജവാൻമാരും ജമ്മുകശ്മീർ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരും ആണ് ബസിലുണ്ടായിരുന്നത്. പഹൽഗാം മേഖലയിലാണ് അപകടമുണ്ടായതെന്നും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാകാൻ കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. ബസ് മറിഞ്ഞത് പഹൽഹാമിലെ ചന്ദൻവാരിക്ക് സമീപമുള്ള നദിതടത്തിലേക്കാണ്. സിഗ് മോർ ഫ്രിസ്‌ലാൻ റോഡിൽ വെച്ചായിരുന്നു വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. അമർനാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാർക്കാണ് അപകടം സംഭവിച്ചത്.…
Read Moreനദി ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥി ആശുപത്രിയിൽ മരിച്ചു
ബെംഗളൂരു: ഇന്നലെ നേത്രാവതി നദിയില്‍ ബരിമര്‍ ഗ്രാമം കഗേകന ഭാഗത്ത് നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 16 കാരന്‍ മരിച്ചു. ബരിമര്‍ സ്വദേശിയും പിയുസി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ രക്ഷണ്‍ ആണ് മരിച്ചത്. മുഹര്‍റം അവധി ദിവസമായ ഇന്നലെ നടിയിൽ കുളിക്കാന്‍ ഇറങ്ങിയ രക്ഷണ്‍ നടിയിലെ ഒഴുക്കില്‍പെടുകയായിരുന്നു. അപകടം മനസിലാക്കിയ നാട്ടുകാര്‍ അഗ്നിസുരക്ഷാ സേനയുടെ സഹായത്തോടെ കരകയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിൽ തുടരവേ രക്ഷണ്‍ ഇന്ന് മരിച്ചു
Read Moreഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു
ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്. തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ് അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്,…
Read Moreഅഞ്ചുവയസുകാരിയെ അമ്മ നാലാം നിലയിൽ നിന്നും എറിഞ്ഞു കൊന്നു
ബെംഗളൂരു: അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ അമ്മ താഴേക്ക് എറിഞ്ഞു കൊന്നു. ദാരുണമായ സംഭവത്തിന്റെ സിസിടിവിയിൽ ദൃശ്യങ്ങൾ പുറത്ത് വന്നു. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു ഫാക്ടറി സ്‌റ്റേഷനിൽ കുട്ടിയെ അവർ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാൽ, ഇവരുടെ ഭർത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടിൽ തിരികെ എത്തിച്ചു. നാലാം…
Read Moreമഴ വെള്ളം പ്രതിസന്ധി : റോഡ് ഉപരോധിച്ച് റെയിൻബോ ഡ്രൈവ് നിവാസികൾ
ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വെള്ളം കയറി ദുരിതത്തിലായിരിക്കുകയാണ് ബെംഗളൂരു സർജാർപൂർ റോഡ് റെയിൻബോ ഡ്രൈവ് നിവാസികൾ. കഴിഞ്ഞ പത്തുവർഷത്തോളമായി സമാനമായ പ്രശ്നം നേരിടുന്ന ഇവർ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇന്ന് രാവിലെ മുതൽ റെയിൻബോ ഡ്രൈവിന് മുൻവശം റോഡിൽ ചെറിയ രീതിയിൽ റോഡ് ഉപരോധിച്ചാണ് നിവാസികൾ പ്രതിഷേധിക്കുന്നത്. സ്ഥലത്ത് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
Read More