ജവാൻമാർ സഞ്ചരിച്ച ബസ് മറിഞ്ഞു, 6 പേർ മരിച്ചതായി റിപ്പോർട്ട്‌

ജമ്മുകാശ്മീർ : ഇന്തോ-ടിബറ്റൻ പോലീസ് സംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു.

അപകടത്തിൽ ആറ് ജവാൻമാർ മരിച്ചതായാണ് റിപ്പോർട്ട്. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 37 ഐടിബിപി ജവാൻമാരും ജമ്മുകശ്മീർ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരും ആണ്  ബസിലുണ്ടായിരുന്നത്. പഹൽഗാം മേഖലയിലാണ് അപകടമുണ്ടായതെന്നും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാകാൻ കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

ബസ് മറിഞ്ഞത് പഹൽഹാമിലെ ചന്ദൻവാരിക്ക് സമീപമുള്ള നദിതടത്തിലേക്കാണ്. സിഗ് മോർ ഫ്രിസ്‌ലാൻ റോഡിൽ വെച്ചായിരുന്നു വാഹനത്തിന് ബ്രേക്ക് നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. അമർനാഥ് യാത്ര നടക്കുന്ന പ്രദേശത്ത് വിന്യസിക്കപ്പെട്ട ജവാന്മാർക്കാണ് അപകടം സംഭവിച്ചത്. ഇവർ ചന്ദൻവാരിയിൽ നിന്ന് പഹൽഗാമിലേക്ക് പോകുകയായിരുന്നു.

അപകടം നടന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബസ് ഭൂരിഭാഗവും തകർന്ന നിലയിലാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts