പുരസ്‌കാരം ലഭിച്ച 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നല്ലകണ്ണ്

ചെന്നൈ : പുരസ്‌കാര തുകയായി ലഭിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണ്. 97-ാം വയസ്സിലും ജനകീയ വിഷയങ്ങളിൽ സജീവമാണ് സി.പി.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന നല്ലകണ്ണ്.

ഈ വർഷത്തെ തമിഴ്നാട് സർക്കാരിന്റെ ‘തഗൈസൽ തമിഴർ’ പുരസ്കാരമാണ് ആർ. നല്ലകണ്ണിന് ലഭിച്ചത്. 10 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

ഈ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 1967 മുതൽ ചെന്നൈ കേന്ദ്രീകരിച്ചാണ് നല്ലകണ്ണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. സ്വന്തമായി ഒരു വീടില്ലാതിരുന്ന അദ്ദേഹത്തിന് 2007 ൽ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിലാണ് വീട് അനുവദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts