ഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്.

തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ്  അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്, ഉടൻ ബിൽഡിങ്ങ് മാനേജറെ  വിവരം അറിയിക്കുകയായിരുന്നു . അതിനിടെ വിവരമറിഞ്ഞ് ഓൾ ഇന്ത്യ കെ.എം.സി.സി കോറമംഗല ഏരിയാകമ്മറ്റി പ്രവർത്തകനായ മനാഫും സഹപ്രവർത്തകരും സഹായങ്ങൾ ചെയ്തു.

  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല

മൃതദേഹം ശിവാജി നഗർ ബോറിങ്ങ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ ദേവിക, ഭാര്യ രജനി, യശ്വന്തപുര ഈസ്റ്റ് വെസ്റ്റ് കോളേജ് വിദ്യാർത്ഥിനി വന്ദന, പ്രിയ എന്നിവർ മക്കളാണ് സഹോദരങ്ങൾ പ്രദീപ് പ്രിയ .

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

നാട്ടിൽനിന്നും ബന്ധുക്കൾ ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവർ എത്തിയ  ശേഷം  പോസ്റ്റുമോട്ടവും മറ്റ് നടപടിക്രമങ്ങളും നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
[masterslider id="10"]

Related posts

Click Here to Follow Us