ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനുമാണ് മരുമകൾക്കുമൊപ്പം കാറിൽ പ്രഹ്ലാദ് മോദി സഞ്ചാരിച്ചിരുന്നത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read MoreCategory: Breaking news
നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
തിരുവനന്തപുരം : സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1996-ൽ റിലീസായ ഡൽഹിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത് .തിരുവനന്തപുരം വിളപ്പിൽ പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനാണ്. പതിമൂന്നാം വയസിൽ ആണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന…
Read Moreബെംഗളൂരു- ഹൗറ എക്സ്പ്രസ്സ് ട്രെയിനിൽ തീ പിടുത്തം
ബെംഗളൂരു: ബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിൽ തീപിടുത്തം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വച്ചാണ് സംഭവം. തീപിടുത്തതിന് പിന്നാലെ ട്രെയിന്‍ നിര്‍ത്തുകയും പോലീസെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ട്രെയിനിലെ തീയണയ്‌ക്കുകയാണ്. ട്രെയിന്‍ കുപ്പം സ്റ്റേഷനിലേക്ക് അടുക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കോച്ചിലെ ബ്രേക്ക് ബ്ലോക്കിന്റെ ഘര്‍ഷണം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Read Moreമുൻ പാക് പ്രധാനമന്ത്രി യ്ക്ക് വെടിയേറ്റു
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റു. കാലിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പാര്‍ട്ടി റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. അക്രമി അറസ്റ്റിലായിട്ടുണ്ട്.
Read Moreഷാരോൺ വധം, ഗ്രീഷ്മ അറസ്റ്റിൽ
തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂർ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാൻഡിനായി നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് മെഡിക്കൽ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അനുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു . രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികളും പ്രതീക്ഷിച്ചിരിക്കെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സുരക്ഷയ്ക്ക് നാല് പോലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിക്കുന്നത്.
Read Moreഗുജറാത്തിൽ തൂക്കുപാലം തകർന്നു, 40 പേർ മരിച്ചു, 100 ഓളം പേരെ കാണാനില്ല
മോർബി : ഗുജറാത്ത് മച്ചു നദിയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു, 40 ഓളം പേർ മരിച്ചതായും 100 ഓളം പേർ കാണാതായതായും റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിലവിൽ രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്. പാലത്തിനു സമീപം 400 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ച് ദിവസം മുൻപ് അറ്റകുറ്റ പണി പൂർത്തിയാക്കിയ ചരിത്ര പ്രാധാന്യമുള്ള പാലമാണിത്.
Read Moreമാനനഷ്ട കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കം പുറത്ത് വിട്ടു കൊണ്ടാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും- എന്ന് സ്വപ്ന…
Read Moreബെംഗളൂരുവിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: കാഞ്ഞങ്ങാട് നിന്നും ബെംഗളൂരുവിലേക്ക് വന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി ടൂറിസ്റ്റ് ബസിലിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreബെംഗളൂരുവിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ
ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെംഗളൂരുവിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളു മാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. ബെംഗളൂരു എച്ച്‌എസ്‌ആർ ലെഔട്ടിൽ വാടകയ്ക്കു താമസിക്കുന്ന സന്തോഷ് കുമാറിന്റെ വീട്ടിൽനിന്ന് പുക വരുന്നത് കണ്ടു അയൽവാസികൾ പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു. ബൊമ്മനഹള്ളിയിൽ ഒരു സ്ഥാപനം നടത്തുകയാണ് സന്തോഷ് കുമാർ. ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പണം നൽകാനുള്ളവരുടെ വിവരങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ…
Read Moreകോൺഗ്രസിനെ ഇനി ഖർഗേ നയിക്കും
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയതാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്. ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോള ചെയ്തത്. അതിൽ 416 വോട്ടുകൾ അസാധുവായി.
Read More