ശ്രീനഗർ: ജമ്മുവിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഹെലികോപ്റ്ററിൽ കമാൻഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികർ ഉണ്ടായിരുന്നതായാണ് വിവരം. മറ്റുള്ളവർക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല. കിഷ്ത്വാറിൽ ഇന്ന് രാവിലെയാണ് സംഭവം. കിഷ്ത്വാറിലെ മർവയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടകാരണം വ്യക്തമല്ല. പരിക്കുപറ്റിയ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈലറ്റ് സുരക്ഷിതമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Read MoreCategory: Breaking news
നടൻ മനോബാല അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിൽ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read Moreപഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു
ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2012 ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലോക്സഭ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.
Read Moreനടൻ ഇന്നസെന്റ് അന്തരിച്ചു
കൊച്ചി : നടൻ ഇന്നസെന്റ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ലേക്‌ഷോർ ഹോസ്‌പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്നു നടൻ. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. അർബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് ആഴ്ച്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1972ൽ അരങ്ങേറ്റം കുറിച്ച ഇന്നസെന്റ് 750 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2014-19 ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Read Moreഎം. പി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി
ന്യൂഡൽഹി :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.
Read Moreഉത്തരേന്ത്യയിൽ വൻ ഭൂചലനം
ദില്ലി: ഉത്തരേന്ത്യയിൽ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതയാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read Moreനടി സുബി സുരേഷ് അന്തരിച്ചു
കൊച്ചി: നടി സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ഇന്ന് രാവിലെ രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. തനതായ ഹാസ്യ ശൈലികൊണ്ട് ചിരിച്ചും ചിരിപ്പിച്ചും മലയാളി മനസില്‍ ഇടം നേടിയ കലാകാരി സുബി സുരേഷിന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ മാസം 28നാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുബിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read Moreനടൻ നന്ദമൂരി താരകരത്ന അന്തരിച്ചു
ബെംഗളൂരു: തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ദിവസമായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാല്പതുകാരനായ നന്ദമൂരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. എൻ.ടി.ആറിന്റെ ചെറുമകനാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രൻ കൂടിയാണ് താരക രത്‌ന.
Read Moreറെയിൽവേ സ്റ്റേഷൻ ഫ്ലാറ്റ്ഫോമിലെ മാലിന്യ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യശ്വന്ത്പൂര റെയില്‍വേ സ്റ്റേഷനിലെ മാലിന്യ ഡ്രമ്മില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. യശ്വന്ത്പൂർ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ക്ലീനിംഗ് ജീവനക്കാര്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡ്രം വസ്ത്രങ്ങള്‍ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു . 20 വയസ്സിനു മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്ന യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ആരാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത്…
Read Moreഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
കോട്ടയം : പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ചലച്ചിത്ര ഗാനരചയിതാവ്, സംവിധായകൻ, പ്രഭാഷകൻ, അവതാരകൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായെങ്കിലും ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 2003ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ് ചലച്ചിത്ര ഗാനരചന രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപ്പേർ രാമൻ കുട്ടി, തത്സമയം ഒരു പഠനം തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനരചന. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ്…
Read More