ട്രെയിനിൽ തീ പിടുത്തം; ഒരു ബോഗി കത്തി നശിച്ചു

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഏലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. രാത്രി എത്തിയ എക്‌സ്‌പ്രസിന്റെ ബോഗിയാണ് കത്തി നശിച്ചത്. അഗ്‌നിശമന സേന സ്ഥലത്ത് എത്തി തീയണച്ചെങ്കിലും ബോഗി പൂർണമായി കത്തി നശിച്ചിരുന്നു. തീയിട്ടതാകാനുള്ള സാധ്യത സംശയിക്കുന്നതായാണ് അധികൃതർ പറയുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

കോൺഗ്രസ്‌ പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

death murder

ബെംഗളൂരു: കോൺഗ്രസ്‌ പ്രവർത്തകനെ അഞ്ചംഗ സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ലഗ്ഗെരെ സ്വദേശി രവികുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയാണ് അക്രമികൾ മാരകയുധങ്ങൾ കൊണ്ട് ആക്രമിച്ചത്. മരിച്ചു എന്ന് ഉറപ്പു വരുത്താൻ തലയിൽ കല്ലു കൊണ്ട് അടിച്ചു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് റോഡ് അരികിൽ സ്ഥാപിച്ച രവിയുടെ ഫ്ലെക്സ് ബോർഡ് അക്രമികൾ കീറി കളയുകയും ചെയ്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read More

നഗരത്തിൽ കുത്തൊഴുക്കിൽ അകപ്പെട്ട് 27 കാരൻ മരിച്ചു

ബെംഗളൂരു : സംസ്ഥാത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ, കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍റെ മൃതദേഹം കണ്ടെടുത്തു. ആഴം അളക്കാന്‍ കനാലില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് കെപി അഗ്രഹാര സ്വദേശിയായ ലോകേഷ്, വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ബട്ടരായൻപുരിന് സമീപത്ത് വച്ചാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടര്‍പാസില്‍, സഞ്ചരിക്കുന്ന കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവം. ലോകേഷിന്‍റെ മൃതദേഹം തിങ്കളാഴ്‌ച പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കെപി അഗ്രഹാര പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചു, തീ പടർന്ന് യുവതി മരിച്ചു 

ബെംഗളൂരു: പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച യുവതി തീപടർന്ന് മരിച്ചു. 18 കാരിയായ ഭവ്യയാണ് മരിച്ചത്. തുംകുരു ജില്ലയിലാണ് സംഭവം. കാനിൽ പെട്രോൾ നിറക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു.  ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും മാതാവ് രത്നമ്മയുമാണ് സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. രത്നമ്മ ബൈക്കിൽ നിന്നിറങ്ങി കുറച്ചു ദൂരത്തായി നിൽക്കുകയായിരുന്നു. ഭവ്യ മൊബൈൽ ഉപയോഗിച്ച് ബൈക്കിൽ ഇരിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക…

Read More

ക്ലൈമാക്‌സ് വെളിപ്പെടുത്തി കർണാടകയുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി.  സിദ്ധരാമയ്യയാണ് കർണാടകയുടെ മുഖ്യമന്ത്രി.. കർണാടകയിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതി കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ ഇപ്പോൾ പ്രഖ്യാപനം ആയിരിക്കുകയാണ്. സിദ്ധരാമയ്യയും ഡി.കെ ശിവകുറും മുഖ്യമന്ത്രി പദം പങ്കിടും.സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രി.  സിദ്ധരാമയ്യ ആദ്യ രണ്ട് വര്‍ഷം മുഖ്യമന്ത്രി. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ശിവകുമാര്‍ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. പിസിസി അധ്യക്ഷപദത്തില്‍ ശിവകുമാര്‍ തുടരും. ആഭ്യന്തര വകുപ്പും ശിവകുമാറിന്.ശിവകുമാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിപദം. കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപനം…

Read More

മുഖ്യമന്ത്രി സ്ഥാനം പങ്കിടാം; ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ

ബെംഗളുരു : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ മൂന്നാം ദിവസവും തീരുമാനമാകാതെ തുടരുന്നതിനിടെ ഫോർമുല മുന്നോട്ട് വച്ച് സിദ്ധരാമയ്യ. 70 % എം.എൽ.എമാരുടെയും പിന്തുണയും സിദ്ധരാമയ്യക്കാൻ എന്നാണ് സൂചന. ഡി കെ ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷ നിലനിൽക്കെയാണ് രണ്ട് ഫോർമുലയുമായി സിദ്ധരാമയ്യ എത്തുന്നത്. ആദ്യ രണ്ട് വർഷം സിദ്ധരാമയ്യയും തുടർന്ന് ഡി കെ ശിവകുമാറും മുഖ്യമന്ത്രിമാരാകാമെന്ന സിദ്ധരാമയ്യയുടെ നിർദ്ദേശം. മുഖ്യമന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് സിദ്ധരാമയ്യയുടെ ഫോർമുല എഐസിസിയാണ് പുറത്ത് വിട്ടിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നാണ് ഡികെയുടെ ഒടുവിലത്തെ പ്രതികരണം. സംസ്ഥനത്തിന്റെ…

Read More

താനൂർ ബോട്ട് ദുരന്തം: ഒളിവിൽ ആയിരുന്ന ബോട്ട് ഉടമ നാസർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ‘അറ്റ്ലാന്റിക്’ ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ താനൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. നാസറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസിയായ മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്.

Read More

താനൂർ ബോട്ടപകടം;മരണം 15 ആയി!

താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 15 മരണം. ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്. താനൂർ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും എഴേ മുക്കാലിനും ഇടയ്ക്കാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളുമായി പോയ യാത്രാ ബോട്ട് ആണ് മുങ്ങിയത്. നിരവധി പേര് മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും കുഞ്ഞും ഉൾപ്പെടുന്നു. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട്…

Read More

കാശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു, 5 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

ഡൽഹി: ജമ്മു കാശ്മീറിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഭീകരരുടെ ഭാഗത്ത് ആരെങ്കിലും കൊല്ലപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമല്ല. ഏറ്റുമുട്ടൽ തുടരുകയാണ്. ഉച്ചയോടെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരിൽ മൂന്ന് പേരും വൈകീട്ടോടെ വീരചരമം പ്രാപിക്കുകയായിരുന്നു. പൂഞ്ചിൽ സൈന്യത്തിന്റെ ട്രക്ക് ആക്രമിച്ച്‌ അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ എന്നാണ് വിവരം. രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ…

Read More

ബെംഗളൂരുവിലേക്കുള്ള ബസിൽ യുവതിയെ കുത്തി കൊല്ലാൻ ശ്രമം,ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബെംഗളൂരു: മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു, കുത്തിയ യുവാവ് കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു. മൂന്നാർ ബെംഗളൂരു സ്വിഫ്റ്റ് ബസിൽ ഇന്നലെ രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരിൽ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂർ ചെമ്പക്കൊല്ലി വീട്ടിൽ വാസുവിന്റെ മകൾ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്. യുവതി അങ്കമാലിയിൽ നിന്നും യുവാവ് എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരും ബസിന്റെ പിൻവശത്തെ സീറ്റുകളിലായിരുന്നു. ബസ് ചങ്കുവെട്ടിയിൽ ഭക്ഷണത്തിനായി നിർത്തിയിരുന്നു. തുടർന്നുള്ള യാത്രയിൽ വെന്നിയൂരിലെത്തിയപ്പോഴാണ് കത്തിപോലുള്ള ആയുധംകൊണ്ട് യുവാവ്…

Read More
Click Here to Follow Us