പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചു, തീ പടർന്ന് യുവതി മരിച്ചു 

ബെംഗളൂരു: പെട്രോൾ പമ്പിൽ നിന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച യുവതി തീപടർന്ന് മരിച്ചു. 18 കാരിയായ ഭവ്യയാണ് മരിച്ചത്. തുംകുരു ജില്ലയിലാണ് സംഭവം.

കാനിൽ പെട്രോൾ നിറക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. 

ബുധനാഴ്ചയായിരുന്നു സംഭവം. ഭവ്യയും മാതാവ് രത്നമ്മയുമാണ് സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയത്. രത്നമ്മ ബൈക്കിൽ നിന്നിറങ്ങി കുറച്ചു ദൂരത്തായി നിൽക്കുകയായിരുന്നു. ഭവ്യ മൊബൈൽ ഉപയോഗിച്ച് ബൈക്കിൽ ഇരിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരൻ ഭവ്യ നൽകിയ പ്ലാസ്റ്റിക് ക്യാനിൽ പെട്രോൾ നിറച്ചു കൊടുക്കുന്നതിനിടെ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. മൊബൈൽ ഫോണിന് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ഗുരുതരമായി പരിക്കേറ്റ ഭവ്യ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പൊള്ളലേറ്റ രത്നമ്മയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവത്തിൽ ബഡവനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts