താനൂർ ബോട്ടപകടം;മരണം 15 ആയി!

താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 15 മരണം.

ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്.

ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്.

താനൂർ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും എഴേ മുക്കാലിനും ഇടയ്ക്കാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളുമായി പോയ യാത്രാ ബോട്ട് ആണ് മുങ്ങിയത്. നിരവധി പേര് മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും കുഞ്ഞും ഉൾപ്പെടുന്നു.

35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇരുട്ട് രക്ഷപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.

പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു.

പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us