മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കർണാടകയിൽ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും

ബെംഗളൂരു: മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും. തിങ്കളാഴ്ച സംസ്ഥാനത്ത് അദ്ദേഹം കാപ്പുവിലും ഉഡുപ്പി ടൗണിലും ബിജെപിയുടെ രണ്ട് റോഡ് ഷോകളിൽ പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഉഡുപ്പിയിലെത്തുന്നതിന് മുമ്പ് ഷിൻഡെ ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിക്കും. തുടർന്ന് ധർമ്മസ്ഥല ക്ഷേത്രത്തിലെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെയെ കാണുമെന്നും അവർ പറഞ്ഞു. ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രവും മുഖ്യമന്ത്രി സന്ദർശിക്കുമെന്നും തിങ്കളാഴ്ച തന്നെ മഹാരാഷ്ട്രയിലേക്ക് മടങ്ങുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts