ബസിൽ അപമാര്യാദയായി പെരുമാറി, യുവാവിന്റെ മുഖത്തടിച്ച് യുവതി

ബെംഗളൂരു: തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. മണ്ഡ്യയിലെ കെ ആര്‍ പേട്ട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് കേട്ടില്ല. പിന്നീട് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പ്രതികരിച്ചത്. പിടിച്ച്‌ നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല.

യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts