നിർമാണപ്രവൃത്തികൾ നടക്കുന്നതിനാൽ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

തിരുവനന്തപുരം ഡിവിഷനിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം. ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16127) 24ന്‌ ചാലക്കുടിയിലും തിരുവനന്തപുരം സെൻട്രൽ– ഗുരുവായൂർ എക്‌സ്‌പ്രസ്‌ (16342) എറണാകുളം ജങ്‌ഷനിലും യാത്ര അവസാനിപ്പിക്കും. 25ന്‌ എറണാകുളം ജങ്‌ഷൻ– കണ്ണൂർ എക്‌സ്‌പ്രസ്‌ (16305) തൃശൂരിൽനിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (16341) അതേദിവസം എറണാകുളം ജങ്‌ഷനിൽനിന്നായിരിക്കും പുറപ്പെടുക. തിരുച്ചിറപ്പള്ളി– തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (22627) ജൂൺ 11ന്‌ തിരുനെൽവേലിവരെയായിരിക്കും.

Read More

തലശ്ശേരി സ്വദേശിയായ 14കാരൻ വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: മൈസൂരു ശ്രീരംഗപട്ടണത്തെ ബെൽമുറി വെള്ളച്ചാട്ടത്തിൽ മലയാളിബാലൻ മുങ്ങിമരിച്ചു. മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിൽ ആണ് അപകടം ഉണ്ടായത്. വിനോദയാത്രക്ക് എത്തിയപ്പോൾ ആണ് അപകടം. കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാൽ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. മുങ്ങൽവിദഗ്ധരുടെ സഹായത്താൽ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വീട്ടുവളപ്പിൽ നടക്കും. അമ്മ: ശ്രീസജിത. സഹോദരി: ശ്രീപാർവതി.

Read More

മഴക്കെടുതിയിൽ പൊറുതിമുട്ടി ദക്ഷിണേന്ത്യ; കർണാടകയിലും തമിഴ്നാട്ടിലുമായി എട്ട് മരണം

ബെംഗളൂരു / തമിഴ്നാട് : കനത്ത മഴയിൽ ദക്ഷിണേന്ത്യയിൽ വൻ നാശനഷ്ടം. കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് മഴ നാശം വിതച്ചത്. ചെന്നൈ, ബംഗളൂരു പോലുള്ള വൻ നഗരങ്ങൾ കനത്തമഴയിൽ പൊറുതിമുട്ടി. വരും ദിവസങ്ങളിലും ഈ മൂന്ന് സംസ്ഥാനങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ബംഗളൂരുവിളാണ് മഴമൂലം കൂടുതൽ നാശം ഉണ്ടായത്. റോഡുകളിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സിൽക്ക് റോഡ് ജംക്ഷൻ, ​​ഹോസൂർ റോഡ്, ബി.ടി.എം ലേഔട്ട് എന്നീ പ്രധാനപ്പെട്ട റോഡുകളളെല്ലാം വെള്ളത്തിനടിയിലായി. കർണാടകയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു.…

Read More

തിരുവനന്തപുരം – ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേയ്ക്ക്; രേഖാമൂലം ഉറപ്പ് ലഭിച്ചു

ബെംഗളൂരു : കാത്തിരുന്ന് ഇനി മുഷിയേണ്ട. തിരുവനന്തപുരം – ബംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ട്രാക്കിലേക്ക്. തിരുവനന്തപുരം നോര്‍ത്ത് – ബംഗളൂരു എസ്എംവിടി റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കുന്ന കാര്യത്തില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. വൈകുന്നേരം 7:30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട്, പിറ്റേന്ന് രാവിലെയോടെ ബെംഗളൂരവിലെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ…

Read More

നിയമലംഘകരെ പറന്ന് കണ്ടെത്താൻ ഡ്രോണുകളെത്തുന്നു; ഇനി കുരുക്ക് മുറുകും

ബെംഗളൂരു : നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഗതാഗത നിയന്ത്രണം ശരിയായ രീതിയിൽ ഉറപ്പ് വരുത്താൻ ഇനി ഡ്രോണുകളും. ട്രാഫിക് സിഗ്‌നലുകളിൽ ജപ്പാൻ അധിഷ്ഠിത എഐ ക്യാമറകൾ സ്ഥാപിച്ചതോടെ വാഹനങ്ങളുടെ തിരക്കിനനുസരിച്ചാണ് സിഗ്‌നൽ മാറുന്നത്. ഡ്രോണുകൾകൂടിയെത്തുമ്പോൾ ഗതാഗതനിയമലംഘകരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കും. വാഹനത്തിരക്ക് ഡ്രോൺ ക്യാമറകളിലൂടെ വ്യക്തമായും കൃത്യമായും മനസിലാക്കാൻ കഴിയും. രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമാണ് ഡ്രോണുകളുടെ ഉപയോഗം ഉണ്ടാവുക. ബെംഗളൂരു നോർത്ത്, നോർത്ത് ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഈസ്റ്റ്, സൗത്ത്, ഈസ്റ്റ്, വെസ്റ്റ്, വൈറ്റ്ഫീൽഡ്,…

Read More

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ബം​ഗ​ളൂ​രു സി​റ്റി ഭാ​ര​വാ​ഹി​ക​ളെ തിരഞ്ഞെടുത്തു

ബം​ഗ​ളൂ​രു: ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ഹി​ന്ദ് കേ​ര​ള, ബം​ഗ​ളൂ​രു സി​റ്റി​യു​ടെ 2025 – 27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ സി​റ്റി സ​മി​തി അം​ഗ​ങ്ങ​ളെ​യും, ഭാ​ര​വാ​ഹി​ക​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു. സി​റ്റി പ്ര​സി​ഡ​ന്റാ​യി ഷ​മീ​ർ മു​ഹ​മ്മ​ദി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​മീ​ൻ എ.​പി​യെ​യും വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി യൂ​നു​സ് ത്വ​യ്യി​ബ്, ഷം​ലി. എ​ൻ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. സ​മി​തി അം​ഗ​ങ്ങ​ളാ​യി ഷ​മീ​ർ മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ റ​ഹീം, ഷാ​ഹി​ർ സി.​പി, യൂ​നു​സ് ത്വ​യ്യി​ബ്, മു​ഹ്സി​ൻ ഖാ​ൻ, അ​മീ​ൻ എ.​പി, ഷ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, റ​മീ​സ് വ​ല്ല​പ്പു​ഴ, സാ​ബു ഷെ​ഫീ​ഖ്, ഷ​ഫീ​ഖ് അ​ജ്മ​ൽ, ഷം​സീ​ർ വ​ട​ക​ര, അ​നൂ​പ് അ​ഹ​മ​ദ്, റ​ഹീം…

Read More

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ട്ടോ കൈ​മാ​റി എ​ച്ച്.​ഡ​ബ്ല്യു.​എ

ബം​ഗ​ളൂ​രു: ​എ​ച്ച്.​ഡ​ബ്ല്യു.​എ ചാ​രി​റ്റ​ബ്ൾ ഫൗ​ണ്ടേ​ഷ​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​യം സ​ഹാ​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ കൈമാറി. സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് എ​ച്ച്.​ഡ​ബ്ല്യു.​എ ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല നാ​സിം യു.​പി സി​ദ്ദീ​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​ചട​ങ്ങ് ഉ​ദ്ഘാ​ട​നം ചെയ്യവെയാണ്‌ പരാമർശം. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ബം​ഗ​ളൂ​രു മേ​ഖ​ല പ്ര​സി​ഡ​ന്റ് റ​ഹീം കോ​ട്ട​യം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​ടി​യ​ത്തൂ​ർ, എ​ച്ച്.​ഡ​ബ്ല്യു.​എ സെ​ക്ര​ട്ട​റി അ​നൂ​പ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പരിപാടിയിൽ പങ്കെടുത്ത് സം​സാ​രി​ച്ചു. മേ​ഖ​ല സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഹീം നാ​ഗ​ർ​ഭാ​വി, ഷാ​ഹി​ർ ഡെ​ലി​ഗോ,…

Read More

റോഡുകളുടെ മോശം അവസ്ഥ മൂലം ആരോഗ്യപ്രശ്നം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് നൽകി ബെംഗളൂരു സ്വദേശി

ബെംഗളൂരു: റോഡുകളുടെ മോശം അവസ്ഥ കാരണം അനുഭവിച്ച “പരിക്ക്, ആഘാതം, കഷ്ടപ്പാട്” എന്നിവയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെംഗളൂരു നിവാസി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ക്ക് നോട്ടീസ് നൽകി . റിച്ച്മണ്ട് ടൗണിലെ താമസക്കാരനായ 43 കാരനായ ദിവ്യ കിരൺ മെയ് 14 ന് തന്റെ അഭിഭാഷകൻ ആണ് കെ വി ലവീൻ മുഖേന നോട്ടീസ് അയച്ചത്. “പൊതു അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാക്കാനുള്ള അവകാശമുള്ള നികുതി അടയ്ക്കുന്ന പൗരനാണെങ്കിലും, അടിസ്ഥാന സിവിക് അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിൽ ബിബിഎംപിയുടെ പ്രകടമായ…

Read More

വിവാഹ സൈറ്റുകൾ വഴി മോഹിപ്പിക്കും; ഏഴു മാസത്തിനിടെ കല്ല്യാണം കഴിച്ച് വഞ്ചിച്ചത് 25 യുവാക്കളെ, യുവതി പിടിയിൽ

ജയ്പൂർ : മാട്രിമോണിയൽ വഴി വിവാഹ തട്ടിപ്പ് നടത്തിയ യുവതിയെ പിടികൂടി രാജസ്ഥാൻ പൊലീസ്. ഏഴു മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ 25 പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. നിരവധി പേരിൽ നിന്നായി പണവും മറ്റ്‌ വില കൂടിയ വസ്‌തുക്കളും തട്ടിയെടുത്തായി പൊലീസ് കണ്ടെത്തി. വലിയൊരു വിവാഹ തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ് യുവതിയെന്ന് പൊലീസ് പറയുന്നു. മാട്രിമോണിയൽ വഴി പരിചയപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തശേഷം വിവാഹം ഉറപ്പിക്കും. നിയമപരമായി വിവാഹം കഴിച്ചശേഷം ഏതാനും ദിവസങ്ങൾ ഭർത്താവിനൊപ്പം താമസിക്കും. പിന്നീട് സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കി…

Read More

ഇന്ത്യക്ക് അഞ്ച് ലക്ഷം ഡോളർ നഷ്ടം; മാമ്പഴ കയറ്റുമതി നിരോധിച്ച് യുഎസ്, കാരണം ഇതാണ്

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള 15 ഷിപ്പ്മെന്റ് മാമ്പഴ കയറ്റുമതി നിരസിച്ച് യുഎസ്. തുടർന്ന് ഇന്ത്യയിലെ മാമ്പഴ കർഷകർക്കും കയറ്റുമതിക്കാർക്കും അഞ്ച് ലക്ഷം ഡോളർ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മാമ്പഴ കയറ്റുമതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് മാമ്പഴം നിരസിച്ചതെന്നാണ് ലഭ്യമാകുന്ന സൂചന. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, അറ്റ്ലാന്റ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. മാമ്പഴം തിരിച്ചുകൊണ്ടു പോകുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നാണ് കയറ്റുമതി ഏജൻസിക്ക് യുഎസ് നൽകിയിരിക്കുന്ന നിർദേശം.

Read More
Click Here to Follow Us