ബെംഗളൂരു : കാലവർഷത്തിന് മുമ്പെ കനത്ത മഴ തുടരുന്ന കർണാടകയിൽ ഏഴു ജില്ലകളിൽ കനത്ത ജാഗ്രത നിർദേശവുമായി അധികൃതർ. ചൊവ്വാഴ്ച വൈകീട്ട് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പു പ്രകാരം, തീരദേശ ജില്ലകളിലും തെക്കൻ ഉൾഭാഗങ്ങളായ മലനാട് മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുളളിൽ ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ ജില്ലകളിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഴു ജില്ലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രതയോടെയിരിക്കണമെന്നാണ് നിർദേശം. അതേസമയം,…
Read MoreMonth: May 2025
നഗരത്തിലെ ശക്തമായ മഴ കണക്കിലെടുത്ത് ആർസിബി- സൺറൈസേഴ്സ് മത്സരത്തിന്‍റെ വേദി മാറ്റി
ബംഗളൂരു: മേയ് 23ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്‍റെ വേദി മാറ്റി. ബംഗളൂരുവിൽ നിന്നും ലഖ്നൗവിലേക്കാണ് മത്സരവേദി മാറ്റിയിരിക്കുന്നത്. ബംഗളൂരുവിൽ മഴ ശക്തമാകുന്നതു മൂലമാണ് വേദി മാറ്റം. ഇതോടെ അവസാന രണ്ട് ലീഗ് മത്സരങ്ങൾ ആർസിബിക്ക് ലഖ്നൗവിൽ കളിക്കേണ്ടതായി വരും. മേയ് 17ന് ബംഗളൂരുവിൽ നടന്ന മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗളൂരുവിൽ മഴ ശക്തമായിരുന്നു. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാലാണ് ലഖ്നൗവിലേക്ക് വേദി മാറ്റാൻ…
Read Moreസംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ അഞ്ച് ശതമാനം ഫീസ് വർധന; പ്രതിഷേധവുമായി വിദ്യാർഥികളും വിവിധ വിദ്യാർഥി സംഘടനകളും രംഗത്ത്
ബെംഗളൂരു : സംസ്ഥാനത്ത് സർക്കാർ ഡിഗ്രി കോളേജുകളിലെയും ലോ കോളേജുകളിലെയും ബിരുദ കോഴ്സുകളുടെ ഫീസ് അഞ്ച് ശതമാനം വർധിപ്പിച്ചു. ബിഎ, ബികോം, ബിബിഎ, ബിബിഎം, ബിഎസ്‌സി, എൽഎൽബി കോഴ്സുകൾക്കാണ് ഫീസ് വർധന. പട്ടികജാതി, വർഗ വിഭാഗത്തിലെ വിദ്യാർഥികൾ, പെൺകുട്ടികൾ എന്നിവർക്ക് ഫീസ് റീഇംബേഴ്സ്മെന്റ് ഉള്ളതിനാൽ ജനറൽ മെറിറ്റ് വിദ്യാർഥികൾക്ക് മാത്രമാണ് വർധന ബാധകമാകുക. കഴിഞ്ഞ വർഷം 15 ശതമാനം ഫീസ് വർധന സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെയാണ് ഇക്കുറിയും വർധന. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികളും വിവിധ വിദ്യാർഥി സംഘടനകളും രംഗത്തെത്തി.
Read Moreസ്വർണ്ണക്കടത്ത്; രന്യ റാവുവിന് ജാമ്യം ലഭിച്ചു; ഇപ്പോൾ പുറത്തിറങ്ങാൻ സാധ്യതയില്ല
ബെംഗളൂരു : ദുബായിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവന്നതിന് അറസ്റ്റിലായ കന്നഡനടിക്ക് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യുന്ന ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതിയായ തരുൺ കൊണ്ടരു രാജുവിനും ജാമ്യംലഭിച്ചു. രണ്ടുലക്ഷം രൂപവീതം കെട്ടിവെക്കണമെന്ന ഉപാധിയിലാണ് ജാമ്യം. കേസിന്റെ വിചാരണയ്ക്ക് ദിവസവും കോടതിയിൽ ഹാജരാകണം സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണവുമായി സഹകരിക്കണം. എന്നാൽ, കൊഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്‌സ്‌ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ്) നിയമം ഇവർക്കെതിരേ ചുമത്തിയതുമൂലം നടിക്കും കൂട്ടാളിക്കും ജയിലിൽനിന്ന് പുറത്തിറങ്ങാൻ എളുപ്പത്തിൽ കഴിയില്ല. ഈ നിയമം ചുമത്തിയാൽ ജാമ്യംനൽകാതെ ഒരുവർഷത്തോളം…
Read Moreഇന്ത്യൻ സിനിമയുടെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് 65 -ാം ജന്മദിനം
മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഓരോ ചിത്രം ഇറങ്ങിയപ്പോഴും ശരീരഭാഷയിലും ഡയലോഗ് ഡെലിവറിയിലുമുള്ള ലാൽ മാജിക്കിനായി പ്രേക്ഷകർ കാത്തിരുന്നു. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. മഞ്ഞിൽവിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങൾ. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ…
Read Moreഇനി മുതൽ വീട് പണിയണമെങ്കിൽ ബേസ്മെന്റ് വേണ്ട: ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു: നഗരത്തിലെ ബിടിഎം ലേഔട്ടിലെ മധുവൻ അപ്പാർട്ട്മെന്റിൽ നിന്ന് മഴവെള്ളം ഒഴുക്കിവിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു. ഉപമന്ത്രി ഡി കെ ശിവകുമാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു . അതേസമയം, ബെംഗളൂരുവിൽ പലയിടത്തും തടാകങ്ങൾക്ക് സമീപം വീടുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ട് ഡി കെ ശിവകുമാർ പറഞ്ഞു. തടാകത്തോട് ചേർന്നാണ് വീട് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പ്രശ്നം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഒരു പുതിയ നിയമം കൊണ്ടുവരും. ഇനി മുതൽ, നിങ്ങൾക്ക് ഒരു വീട് പണിയണമെങ്കിൽ, നിങ്ങൾ ബേസ്മെന്റ് പണിയരുത്. ബേസ്‌മെന്റുകൾ…
Read Moreകഴിഞ്ഞ 10 വർഷത്തിനിടയിൽ മെയ് മാസത്തിൽ നഗരത്തിൽ പെയ്ത റെക്കോർഡ് മഴ; പല ഭാഗങ്ങളും വെള്ളത്തിനടിയിൽ
ബെംഗളൂരു: ഞായറാഴ്ച രാത്രി മുതൽ നഗരത്തിലും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ഞായറാഴ്ച മുതൽ തിങ്കളാഴ്ച പുലർച്ചെ 5:30 വരെ 104 മില്ലിമീറ്റർ മഴ പെയ്തു, കഴിഞ്ഞ 10 വർഷത്തിനിടയിലെ മെയ് മാസത്തിലെ ഏറ്റവും ഉയർന്ന മഴയാണിത്. വെള്ളക്കെട്ട് വ്യാപകമായിരുന്നു, താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി, ദൈനംദിന ജീവിതം തടസ്സപ്പെട്ടു. ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നു. അതേസമയം തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ വരെ 12 മണിക്കൂറോളം നഗരത്തിൽ 130 മില്ലിമീറ്റർ മഴ…
Read Moreവടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കണ്ണൂർ പഴശി ഡാമിന്റെ ഷട്ടറുകൾ തുറക്കും
തിരുവനന്തപുരം: കേരളത്തിൽ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്‌ചതന്നെ കേരളത്തിൽ എത്തിയേക്കും. അനുകൂല ഘടകങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ വിദഗ്‌ധർ. ഭൗമനിരപ്പിൽനിന്ന് 12–-17 കിലോമീറ്ററിനിടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ കിഴക്കൻ കാറ്റ് വീശിത്തുടങ്ങി. 5–-6 കിലോമീറ്ററിനിടയിൽ പടിഞ്ഞാറൻകാറ്റും ശക്‌തമായി. ദക്ഷിണാർധഗോളത്തിൽനിന്നുള്ള കാറ്റ് ഭൂമധ്യരേഖ കടന്ന് എത്തുന്നതോടെ കാലവർഷം കേരളതീരം തൊടും. ബംഗാൾ ഉൾക്കടലിൽനിന്നുള്ള കാലവർഷക്കാറ്റ് ശ്രീലങ്ക കടന്ന് മാലദ്വീപ് വരെ എത്തി. കാലവർഷം പ്രവചിച്ചതിലും നേരത്തെ കേരളത്തിലെത്തുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. 27ന് എത്തുമെന്നായിരുന്നു മുൻപ്രവചനം. ബംഗാൾ ഉൾക്കടലിൽ…
Read Moreനഗരത്തിലെ 70% പ്രദേശങ്ങളിലും വെള്ളപ്പൊക്കം പരിഹരിച്ചതായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ; നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് ഐഎംഡി
ബെംഗളൂരു: ബെംഗളൂരുവിൽ തിരിച്ചറിഞ്ഞ 70 ശതമാനം പ്രദേശങ്ങളിലും വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെ സായ് ലേഔട്ട്, മാന്യത ടെക് പാർക്ക്, സിൽക്ക് ബോർഡ് ജംഗ്ഷൻ എന്നിവയുൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശിവകുമാർ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു, നഗരത്തിലെ 210 വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തിയതായി. “ഞാൻ ബെംഗളൂരു വികസന മന്ത്രിയായി ചുമതലയേറ്റതിനുശേഷം, 166 (70 ശതമാനം) പ്രദേശങ്ങളിലെ വെള്ളപ്പൊക്ക പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചു. നിലവിൽ 24 പ്രദേശങ്ങളിൽ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്, ബാക്കിയുള്ള 20 പ്രദേശങ്ങളിൽ…
Read Moreനഗരംവിട്ട് ആളുകൾ കേരളത്തിലേക്ക് മടങ്ങുമോ ?? കേരളത്തിലെ ഐ ടി പാർക്കുകകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ; ജിസിസികൾ സ്ഥാപിക്കാൻ 30 ഓളം ബഹുരാഷ്ട്ര കമ്പനികൾ
തിരുവനന്തപുരം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ് കേരളത്തിലെ ഐ ടി പാർക്കുകൾ. കേരള സർക്കാർ രൂപം കൊടുത്ത ഹൈപവർ ഐ ടി കമ്മറ്റിയും, എച്ച്.ആർ. ഏജൻസികളുടെ കൺസോർഷ്യവുമാണ് വിവിധ കമ്പനികളുമായുള്ള ചർച്ചകൾ നടത്തുന്നത്. ഇവയിൽ പുതിയ കമ്പനികളും, നിലവിലുള്ള ജി.സി.സി. കളെ വിപുലീകരിക്കാൻ താല്പര്യമുള്ള കമ്പനികളും ഉൾപ്പെടുമെന്ന് സംസ്ഥാന ഐ ടി സെക്രട്ടറി സാംബശിവ റാവു പറഞ്ഞു. നിരവധി പ്രമുഖ കമ്പനികൾ ഇതിനകം കേരളത്തിൽ അവരുടെ ജിസിസികൾ സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി എന്നിവയിൽ സംസ്ഥാനത്തിന്റെ സാധ്യതകളെ അവരുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നുവെന്ന് സാംബശിവ…
Read More