പാകിസ്താനിൽ സ്കൂൾ ബസിന് നേരെ ചാവേറാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു, 38 പേർക്ക് പരിക്ക്

ബലൂചിസ്ഥാൻ : പാക്കിസ്ഥാനിൽ സ്കൂൾ ബസ് ബോംബ് വെച്ച് തകർത്ത സംഭവം. നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സംഭവം. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ വ്യക്തമാക്കി. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതെസമയം ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Read More

യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാത്രി 11മണിയോടെയാണ് ഇരുവരെയും ലഹരി സംഘം ആക്രമിച്ചത്. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്‍റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ്…

Read More

റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം വീട്ടിനുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : പഴയ ചന്ദപൂർ റെയിൽവേ ട്രാക്കിന് സമീപം ഒരു പെൺകുട്ടിയുടെ മൃതദേഹം വെട്ടിമുറിച്ച് അടച്ച നീല സ്യൂട്ട്കേസിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് സൂര്യനഗര്‍ പോലീസ് സ്റ്റേഷനും ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിക്ക് ഏകദേശം ഒമ്പത് വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നു. സംഭവം കേട്ട് നാട്ടുകാർ ഞെട്ടിയിരിക്കുകയാണ്. പെൺകുട്ടിയുടെ മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവം അറിഞ്ഞതോടെ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. ഈ വിഷയത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാക്കിയിട്ടില്ല

Read More

ഇന്റർ നാഷനൽ ബുക്കർ പ്രൈസ്‌; കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്

ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്. ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാൻഡ് 2022ൽ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയിരുന്നു. 12 കഥകളുടെ സമാഹാരമാണ് ഹാർട്ട് ഓഫ് ലാംപ്. ദീപ ഭാസ്തി ആണ് കന്നഡയിൽനിന്ന് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ആറു പുസ്തകങ്ങളടങ്ങിയ ചുരുക്കപ്പട്ടികയിലെ ഒരേയൊരു ചെറുകഥാ സമാഹാരവും ഹാർട്ട് ഓഫ് ലാംപ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്‍ലിം സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് കഥകളിൽ പ്രതിഫലിക്കുന്നത്. സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും ജാതി, അടിച്ചമർത്തൽ, അധികാരം…

Read More

ആഭ്യന്തരമന്ത്രി പരമേശ്വരയുമായി ബന്ധപ്പട്ട സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

ബംഗളൂരു: കർണാടക അഭ്യന്തരമന്ത്രി പരമേശ്വരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്. തുംകുരുവിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നീലമംഗലയിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പരിശോധന. എന്നാൽ ഇത് സംഭവിച്ച് ഇ.ഡി യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിഗ പ്രസ്താവന പുറത്ത് വന്നിട്ടില്ല. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ടാണ് പ്രശ്നം. റെയ്ഡ്. സംബന്ധിച്ച് ഇ.ഡി വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് സൂചന.  

Read More

മാമ്പഴം വിളവെടുക്കുന്നതിനിടെ തർക്കം; കർഷകൻ കൊല്ലപ്പെട്ട നിലയിൽ,പ്രതിയെ പിടി കൂടി പൊലീസ്

ബം​ഗ​ളൂ​രു: മാ​മ്പ​ഴം വി​ള​വെ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ക​ർ​ഷ​ക​ൻ കൊ​ല്ല​പ്പെ​ട്ടു. മൈ​സൂ​രു ഹു​ൻ​സൂ​രു ബി​ലി​ക​രെ വ​ദെ​ര​ഹൊ​സ​ഹ​ള്ളി സ്വ​ദേ​ശി മ​ല്ലേ​ഷ് (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യും മ​ല്ലേ​ഷി​ൻ്റെ സ​ഹോ​ദ​രി പു​​​ത്ര​നു​മാ​യ ചേ​ത​നെ (20) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​ങ്ക​ഹ​ള്ളി വി​ല്ലേ​ജി​ലെ തൻ്റെ തോ​ട്ട​ത്തി​ൽ മ​ല്ലേ​ഷ് മാ​മ്പ​ഴം പ​റി​ക്കു​ന്ന​തി​നി​ടെ വി​ഹി​തം ചോ​ദി​ച്ചെ​ത്തി​യ ചേ​ത​ൻ വഴക്കുണ്ടാക്കി. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാക്കേറ്റത്തിനിടെ ചേ​ത​ൻ ക​ത്തി​യെ​ടു​ത്ത് മ​ല്ലേ​ഷി​നെ കു​ത്തി​വീ​ഴ്ത്തി​. ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു. മ​ല്ലേ​ഷി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊലീസ് പി​ടി​കൂ​ടി.

Read More

കല്യാണിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കി; സന്ധ്യ

ആലുവയില്‍ മൂന്ന് വയസുകാരി കല്ല്യാണിയെ പു‍ഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കുഞ്ഞിൻ്റെ അമ്മ സന്ധ്യ. ഭർതൃവീട്ടുകാർ ദുഖിക്കുന്നത് കാണാനാണ് കൊലപാതകം നടത്തിയതെന്നാണ് സന്ധ്യ പറഞ്ഞത്. കുഞ്ഞിനെ ഭർതൃവീട്ടുകാർ ലാളിക്കുന്നത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. കല്ല്യാണിയെ ലാളിക്കുന്നതിൽ നിന്ന് ഭർതൃമാതാവിനെ സന്ധ്യ വിലക്കിയിരുന്നു. അതിനിടെ അമ്മ സന്ധ്യയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് പൊലീസ്. രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ചൊവ്വാഴ്ച്ച വൈദ്യ പരിശോധനയ്ക്കു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ സന്ധ്യയെ റിമാന്‍ഡ് ചെയ്തിരുന്നു. സന്ധ്യയുടെ ബന്ധുക്കളില്‍ നിന്നും പൊലീസ് ഉടന്‍ മൊഴിയെടുക്കും. അതേസമയം കല്യാണി…

Read More

ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച സ്വർണമെടുത്ത് വിറ്റ് പണം ചൂതാട്ടത്തിന് ഉപയോഗിച്ചു; ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: പണയം വെച്ച സ്വർണമെടുത്ത് വിറ്റ് പണം ചൂതാട്ടത്തിന് ഉപയോഗിച്ച ഹുൻസൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ അസി. മാനേജർ അറസ്റ്റിൽ. ഹുൻസൂർ ബൈപ്പാസ് റോഡിലെ സ്ഥാപനത്തിലെ മാനേജർ കെആർ നഗറിലെ ശരത് റാവുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ ഉപഭോക്താക്കൾ പണയം വെച്ച സ്വർണമാണ് ശരത് റാവു കമ്പനി അറിയാതെ എടുത്ത് വിറ്റത്. തുടർന്ന് ഈ പണം ചൂതാട്ടത്തിലൂടെ നഷ്ടമായതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Read More

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചു; ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ; സ്ഥലംമാറ്റി എസ്.ബി.ഐ

ബംഗളൂരു: കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിയെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ സിദ്ധരാമയ്യ എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളുടെ അന്തസ്സിന് പ്രാധാന്യം നൽകണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരിയെ ട്രാൻസ്ഫർ ചെയ്ത എസ്.ബി.ഐയുടെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു. മുന്നേ കന്നഡയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും…

Read More

ബാങ്ക് ജീവനക്കാർ കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ചു; രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ; ജീവനക്കാരെ സ്ഥലംമാറ്റി എസ്.ബി.ഐ

കന്നഡയില്‍ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച്‌ ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അപലപപിക്കപ്പെടേണ്ടതാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.ഇത്തരം സംഭവങ്ങള്‍ ഇനിയും ആവർത്തിക്കരുത്. എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളുടെ അന്തസ്സിന് പ്രാധാന്യം നല്‍കണമെന്നും പ്രാദേശിക ഭാഷയില്‍ സംസാരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.   എല്ലാ ബാങ്ക് ജീവനക്കാർക്കും ഭാഷയിലും വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരവും എസ്.ബി.ഐ പറഞ്ഞുകൊടുക്കണമെന്നും ഇതിനായി ട്രെയിനിങ് ക്ലാസ് സംഘടിപ്പിക്കണമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ജീവനക്കാരിയെ ട്രാൻസ്ഫർ ചെയ്ത എസ്.ബി.ഐയുടെ…

Read More
Click Here to Follow Us