കോഴിക്കോട്: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് അപകടം. കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്ത് പെരുമുഖത്താണ് ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. കാട്ടിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലതയാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ പിറകോട്ട് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ സ്‌നേഹലതക്ക് നിസ്സാര പരിക്കേറ്റു. പതിനാല് കോല്‍ താഴ്ചയുള്ള കിണറ്റിലേക്ക് കാറിന്റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിന്റെ പിന്‍ഭാഗം കിണറിലെ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും മുന്‍ഭാഗം ഉയര്‍ന്നുനിന്നിരുന്നതിനാല്‍ സ്‌നേഹലതയെ ഡോര്‍ തുറന്ന് പുറത്തേക്ക് കൊണ്ടുവരാനായി. ഫയര്‍ഫോഴ്‌സെത്തിയാണ് സ്‌നേഹലതയെ പുറത്തെത്തിച്ചത്.
Read MoreMonth: May 2025
ഇനി പൊറോട്ടക്കും ബീഫ് ഫ്രൈക്കും ഒപ്പം ഗ്രേവി ഫ്രീ ആയി നൽകണം എന്ന അവകാശവാദം ഉന്നയിക്കേണ്ട; പണിപാളും…
കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേര്‍ഷ്യന്‍ ടേബിള്‍’ എന്ന റെസ്റ്ററന്റിനെതിരെ നല്‍കിയ പരാതി പരിഗണനാര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. പരാതിക്കാരനും സുഹൃത്തും 2024 നവംബര്‍ മാസത്തിലാണ് എതിര്‍കക്ഷിയുടെ റെസ്റ്ററന്റില്‍ ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നല്‍കാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടര്‍ന്നാണ് കുന്നത്തുനാട് താലൂക്ക്…
Read Moreബിജെപി എംഎൽഎ മുനിരത്‌നയുടെ പേരിൽ കേസ്; നടപടി സ്ത്രീ നൽകിയ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ;
ബെംഗളൂരു : നാല്പത് വയസ്സുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ നാലാളുകളുടെ പേരിൽ പോലീസ് കേസെടുത്തു. ആർഎംസി യാർഡ് പോലീസാണ് മുനിരത്നയുടെയും കൂട്ടാളികളായ വസന്ത്, ചന്നകേശവ, കമൽ എന്നിവരുടെയും പേരിൽ കേസെടുത്തത്. സ്ത്രീ നൽകിയ പരാതിയിലാണ് നടപടി. 2023 ജൂൺ 11-ന് മത്തിക്കരെ ജെപി പാർക്കിന് സമീപമുള്ള മുനിരത്നയുടെ ഓഫീസിൽ ചെന്നപ്പോൾ കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. മുനിരത്നയുടെ പേരിൽ നേരത്തെയും ലൈംഗികപീഡന പരാതികളുയർന്നിരുന്നു. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ്.
Read More20 കുട്ടികളുടെ ഫീസ് അടച്ച് ഒരു കള്ളൻ; മോഷ്ടിക്കാൻ പ്രേരിതനായത് ഫീസ് അടക്കാൻ ബുദ്ധിമുട്ടുന്ന സുഹൃത്തുക്കളെ കണ്ട്
ബെംഗളൂരു: വീടുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് 20 കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പണം ഉപയോഗിച്ച കുപ്രസിദ്ധരായ മൂന്ന് കള്ളന്മാരെ ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 24 ലക്ഷം രൂപ വിലമതിക്കുന്ന 260 ഗ്രാം സ്വർണ്ണക്കട്ടികൾ പോലീസ് പിടിച്ചെടുത്തട്ടുണ്ട്. ശിവു, അനിൽ, വിവേക് എന്നിവരാണ് അറസ്റ്റിലായ മോഷ്ടാക്കൾ. മോഷണങ്ങളുടെ മുഖ്യ സൂത്രധാരൻ ബേഗൂർ സ്വദേശിയായ ശിവു എന്ന ശിവപ്പൻ ആണ്. കുടുംബമില്ലാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന ശിവു, കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പാടുപെടുന്ന സുഹൃത്തുക്കൾ കണ്ടപ്പോഴാണ് മോഷ്ടിക്കാൻ പ്രേരിതനായത്. ശിവുവും…
Read Moreനാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ കേസിൽ കൂടുതൽ വഴിത്തിരിവ് : കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: അടുത്ത ബന്ധു അറസ്റ്റിൽ
തിരുവാങ്കുളത്ത് നാലുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു നിര്‍ണായക വിവരം കൂടി പൊലീസിന്. മരിക്കുന്നതിന് മുന്‍പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. സംഭവത്തില്‍ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ഈ വിവരങ്ങള്‍ സ്ഥിരീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. പുത്തന്‍കുരിശ് പൊലീസാണ് സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തത് ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്‍കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ…
Read More100 രൂപയുടെ രാഖി ഓർഡർ ചെയ്‌തു, എത്തിച്ച് നൽകാതെ ആമസോൺ, ഒടുവിൽ 40,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
മുംബൈ: ഓൺലൈനിൽ രാഖി ഓർഡർ ചെയ്‌തു. പക്ഷേ കിട്ടിയില്ല. പിന്നാലെ ആമസോണിന് പിഴ ചുമത്തി മുംബൈ ഉപഭോക്തൃ കോടതി. 100 രൂപയുടെ രാഖിക്ക് 40,000 രൂപയാണ് പിഴ. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2019 ആഗസ്റ്റ് 2 നാണ് ആമസോൺ വഴി രാഖി ഓർഡർ ചെയ്യുന്നത്. ആഗസ്റ്റ് എട്ടിനും 13 നും ഇടയിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടായില്ല. പകരം ആഗസ്റ്റ് 14 ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ തിരികെ നൽകി. യുവതി നടത്തിയ അന്വേഷണത്തിൽ…
Read Moreആദിശങ്കര പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു നൽകി
ബംഗളൂരു: ശൃംഗേരി ശങ്കരഗിരിയിൽ നിർമ്മിച്ച 32 അടി ഉയരമുള്ള ആദി ശങ്കരാചാര്യരുടെ പ്രതിമ പൊതുജനങ്ങൾക്കായി തുറന്നുനൽകി. 2010ൽ ശ്രീ ഭാരതി തീർഥ സ്വാമി നിർമാണപ്രവൃത്തിക്ക് തുടക്കമിടുകയും, 2024ൽ ഭാരതി തീർഥ സ്വാമിയും വിധുശേഖര ഭാരതി സ്വാമിയും ചേർന്ന് അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇനി മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയും വൈകീട്ട് മൂന്നു മുതൽ രാത്രി എട്ടുവരെയും എല്ലാ ദിവസവും ഇവിടെ സന്ദർശനം നടത്താം. പ്രവേശനം പൂർണമായും സൗജന്യമാണ്.
Read Moreമെമു ട്രെയിൻ സർവിസ് റദ്ദാക്കി
ബംഗളൂരു: കുപ്പം, മൂലനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പ്രവൃത്തി നടക്കുന്നതിനാൽ കുപ്പം – ബംഗാർപേട്ട് മെമു (66527) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ സർവിസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൃഷ്ണരാജപുരം- കുപ്പം മെമു (66534) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ ഭാഗികമായും സർവിസ് റദ്ദാക്കി. ബംഗാർപേട്ട്, കുപ്പം സ്റ്റേഷനുകൾക്കിടയിലാണ് റദ്ദാക്കിയത്.
Read Moreമെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; കേസെടുത്ത് പോലീസ്
ബെംഗളൂരു : മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകർത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്‌ത് സിറ്റി പൊലീസ്. സമൂഹ മാധ്യമമായ എക്‌സിലെ ഒരു ഉപഭോകതാവാണ് ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്‌സ് (@മെട്രോ ചിക്ക്‌സ്) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇത്തരം രീതിയിൽ ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്ന കാര്യം ബെംഗളൂരു പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി. ജഗലസര്‍ വ്യക്തമാക്കി. ‘സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു’ എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെയാണ് വീഡിയോകള്‍ ഷെയർ…
Read Moreഎനിക്ക് പാക്കിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കണം ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതിയുടെ ചാറ്റ് പുറത്ത്
ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അലി ഹസനുമായിട്ടുള്ള ജ്യോതിയുടെ വാട്‌സ് ആപ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനില്‍ വിവാഹിതയാകണമെന്നാണ് ചാറ്റിൽ ജ്യോതി പറയുന്നത് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ ജ്യോതി വിവാഹം കഴിച്ചുവെന്ന പ്രചരണങ്ങൾ ശക്തമാകുന്നതിനിടെയാണ് ചാറ്റുകള്‍ പുറത്തു വന്നത്. അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് ഇരുവരും രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നത്.
Read More