ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍; നിയന്ത്രണം വിട്ട് കാറും വീട്ടമ്മയും കിണറ്റിലേയ്ക്ക് മറിഞ്ഞു

കോഴിക്കോട്: ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണ് അപകടം.

കോഴിക്കോട് രാമനാട്ടുകരയ്ക്ക് അടുത്ത് പെരുമുഖത്താണ് ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്.

കാട്ടിങ്ങല്‍ പറമ്പ് വൃന്ദാവനത്തില്‍ സ്‌നേഹലതയാണ് കാര്‍ ഓടിച്ചിരുന്നത്.

കാര്‍ പിറകോട്ട് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ സ്‌നേഹലതക്ക് നിസ്സാര പരിക്കേറ്റു.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

പതിനാല് കോല്‍ താഴ്ചയുള്ള കിണറ്റിലേക്ക് കാറിന്റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്.

കാറിന്റെ പിന്‍ഭാഗം കിണറിലെ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും മുന്‍ഭാഗം ഉയര്‍ന്നുനിന്നിരുന്നതിനാല്‍ സ്‌നേഹലതയെ ഡോര്‍ തുറന്ന് പുറത്തേക്ക് കൊണ്ടുവരാനായി.

ഫയര്‍ഫോഴ്‌സെത്തിയാണ് സ്‌നേഹലതയെ പുറത്തെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us