ചൂരമീൻ കറി കഴിച്ച ബാങ്ക് ജീവനക്കാരി ഛർദിച്ച് കുഴഞ്ഞു വീണു മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

കൊല്ലം: കാവനാട് ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്.

കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെയാണ് ഛർദി ഉണ്ടായത്. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു.

കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു.

  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം

എന്നാൽ, ആ സമയത്ത് പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്ക് പോയി.

വൈകിട്ട് ഭർത്താവ് എത്തി കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us