20 കുട്ടികളുടെ ഫീസ് അടച്ച് ഒരു കള്ളൻ; മോഷ്ടിക്കാൻ പ്രേരിതനായത് ഫീസ് അടക്കാൻ ബുദ്ധിമുട്ടുന്ന സുഹൃത്തുക്കളെ കണ്ട്

ബെംഗളൂരു: വീടുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ച് 20 കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പണം ഉപയോഗിച്ച കുപ്രസിദ്ധരായ മൂന്ന് കള്ളന്മാരെ ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 24 ലക്ഷം രൂപ വിലമതിക്കുന്ന 260 ഗ്രാം സ്വർണ്ണക്കട്ടികൾ പോലീസ് പിടിച്ചെടുത്തട്ടുണ്ട്.

ശിവു, അനിൽ, വിവേക് ​​എന്നിവരാണ് അറസ്റ്റിലായ മോഷ്ടാക്കൾ. മോഷണങ്ങളുടെ മുഖ്യ സൂത്രധാരൻ ബേഗൂർ സ്വദേശിയായ ശിവു എന്ന ശിവപ്പൻ ആണ്. കുടുംബമില്ലാത്തതിനാൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്ന ശിവു, കുട്ടികളുടെ സ്കൂൾ ഫീസ് അടയ്ക്കാൻ പാടുപെടുന്ന സുഹൃത്തുക്കൾ കണ്ടപ്പോഴാണ് മോഷ്ടിക്കാൻ പ്രേരിതനായത്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

ശിവുവും സുഹൃത്തുക്കളായ അനിൽ അഥവാ ജഗ്ഗ, വിവേക് ​​എന്നിവരും ചേർന്ന് ബ്യാദരഹള്ളി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ മോഷണം നടത്തി, മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ തമിഴ്‌നാട്ടിൽ 22 ലക്ഷം രൂപയ്ക്ക് വിറ്റു. ശിവു വിവേകിന് 4 ലക്ഷം രൂപയും അനിലിന് 4 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഓട്ടോറിക്ഷയും നൽകി, ബാക്കി 14 ലക്ഷം രൂപ ഉപയോഗിച്ച് പ്രദേശത്തെ 20 കുട്ടികളുടെ സ്കൂൾ, കോളേജ് ഫീസ് അടച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts