‘മയോനി നീ എന്റെ ജീവിതം രസകരമാക്കുന്നു’; മയോനിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദർ

ഗായിക മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ.

‘നീ എന്റെ ജീവിതം ഹൃദ്യമാക്കുന്നു’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

‘നിങ്ങൾ കൂടുതൽ അത്ഭുതങ്ങൾ അർഹിക്കുന്നു’ എന്ന കുറിപ്പോടെ മയോനി സ്റ്റോറി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച താനാരാ എന്ന ചിത്രത്തിൽ ഒരു ​ഗാനം ആലപിച്ചത് മയോനിയായിരുന്നു.

‘എന്റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയ നായർ’, എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദർ ഇരുവരുടെയും ചിത്രം പങ്കുവെച്ചിരുന്നു.

  "ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്"; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!

പിന്നീട് ‘ഞങ്ങളുടെ സന്തോഷകരമായ ഇടം’ എന്ന അടിക്കുറിപ്പോടെയാണ് മയോനിയെ ചേർത്തുപിടിച്ചുക്കൊണ്ടുള്ള ഒരു ചിത്രവും ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.

അമ്മയുടെ വിയോ​ഗ ശേഷം പൊതു പരിപാടികളിൽ നിന്നുൾപ്പെടെ ഗോപി സുന്ദർ വിട്ടു നിൽക്കുകയായിരുന്നു.

”അമ്മ, നിങ്ങൾ എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി.

ഞാൻ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങൾ എനിക്ക് പകർന്നുനൽകിയ സ്‌നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോചുവടുകളിലും നിങ്ങൾ ജീവിക്കുന്നു.

  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ

നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർഥിക്കുകയാണ്. പക്ഷേ, നിങ്ങൾ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം.

നിങ്ങൾ എല്ലായ്‌പ്പോഴും എന്റെ ശക്തിയും വഴികാട്ടിയുമാകും”, ഗോപിസുന്ദർ ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us