ലെവൻഡോസ്കിക്ക് പകരമെത്തുക ഡയസ്; നിർണായക നീക്കവുമായി ബാഴ്സ

മാഡ്രിഡ്: ലിവർപൂളിന്റെ കൊളംബിയൻ മുന്നേറ്റതാരം ലുയീസ് ഡയസിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബാഴ്സലോണ. ലമീൻ യമാലിനും റഫീന്യക്കുമൊപ്പം ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു മുന്നേറ്റതാരത്തെ കൂടാരത്തിലെത്തിക്കാനാണ് പദ്ധതിയെന്ന് സ്​പോർട്ടിങ് ഡയറക്ടർ ഡെക്കോയെ ഉദ്ധരിച്ച് ഇ.സി.പി.എൻ റിപ്പോർട്ട് ചെയ്തു. 28 കാരന് ഇംഗ്ലീഷ് ക്ലബുമായി നിലവിൽ രണ്ട് വർഷത്തെ കരാർ ബാക്കിയുണ്ട്. മികച്ച ഫോമിലുള്ള ഡയസ് 17 ഗോളുകളാണ് സീസണിൽ ഇതുവരെ ലിവർപൂളിനായി നേടിയത്. മുൻ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോഡിനേയും അത്ലറ്റിക്ക് ക്ലബ്ബ് താരം നീക്കോ വില്യംസിനേയും എത്തിക്കാൻ നേരത്തെ ബാഴ്‌സ ശ്രമം നടത്തിയിരുന്നെങ്കിലും ഡീൽ…

Read More

കർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണം -മല്ലികാർജുൻ ഖാർഗെ

ബംഗളൂരു: കർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധികാരത്തിലുള്ള മുഴുവൻ സംസ്ഥാനങ്ങളിലും ജാതിസെൻസസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക  മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് ജാതി സെൻസെസ് സംബന്ധിച്ച് കർശന നിർദേശം അദ്ദേഹം നൽകിയത്. കൃത്യമായ രീതിയിൽ ജാതിസെൻസെസ് നടത്തിയില്ലെങ്കിൽ അത് സംസ്ഥാനത്തിന്റെ സൽപേരിനെ ബാധിക്കും. ലോക്സഭ പ്രതി​പക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പോലും അത് തിരിച്ചടിയുണ്ടാക്കും. ക്രെഡിറ്റുണ്ടാക്കാൻ മാത്രം ജാതിസെൻസെസ് നടത്തരുതെന്നും ഖാർഗെ പറഞ്ഞു. വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും കർണാടകയിലുണ്ട്. അവർക്കെതിരെ നടപടിയെടുക്കണം. ജാതി സെൻസെസിലൂടെ…

Read More

ഹോട്ടലിൽ ഉച്ചയൂണിന് കറി കുറവ്; ജീവനക്കാരുമായി തമ്മിൽ തല്ല്; കയ്യാങ്കളിയില്‍ പ്രതിശ്രുത വരൻ ഉൾപ്പെടെ ഏഴ് പേര്‍ക്ക് പരിക്ക്

ഇടുക്കി: ഉച്ചയൂണിന് കറി കുറഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കട്ടപ്പനയിലെ ഹോട്ടലില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ ആറു പേര്‍ക്കും ഹോട്ടല്‍ ജീവനക്കാരനുമാണ് പരുക്കേറ്റത്. വിവാഹ വസ്ത്രമെടുക്കാനായി കട്ടപ്പനയില്‍ എത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്നു. മേശയില്‍ വച്ചിരുന്ന പാത്രങ്ങളില്‍ കറി അളവ് കുറവായത് ഇവര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ജീവനക്കാരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കയ്യാങ്കളിയില്‍ പ്രതിശ്രുത വരനും പരിക്കേറ്റു. പിന്നാലെ ഇരുവിഭാഗവും കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയിലും…

Read More

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നു

തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോ​ഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാ​ഗ്രത തുടരണം. കേരളത്തിൽ മെയിൽ 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ്…

Read More

ദേശീയതലത്തില്‍ ബിയര്‍ വില്‍പ്പനയിൽ വർധന; പക്ഷെ മലയാളികള്‍ക്ക് പ്രിയം ഹോട്ട്; കേരളത്തിൽ ബിയര്‍ വില്‍പനയില്‍ വന്‍ ഇടിവ്

കൊച്ചി: കേരളത്തിലെ മദ്യ വില്‍പന തുടര്‍ച്ചയായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴും ബിയര്‍ ഉപയോഗത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. 2023-25 കാലയളവില്‍, സംസ്ഥാനത്തെ ബിയര്‍ വില്‍പന കുത്തനെ കുറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ വില്‍പനയില്‍ ഏകദേശം പത്ത് ലക്ഷം കെയ്‌സുകളുടെ കുറവ് നേരിട്ടെന്നാണ് കണക്കുകള്‍. ബിയര്‍ ഉപഭോഗത്തില്‍ 8.6 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ കാലത്തും ബിയര്‍ ഉപഭോഗത്തില്‍ വന്ന കുറവ് വിപണിയില്‍ മദ്യത്തോടുള്ള താത്പര്യം വര്‍ധിച്ചതിന്റെ സൂചനയാണ് എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിയര്‍ ഉപഭോഗം കുറഞ്ഞതായി ബെവ്‌കോ…

Read More

മെട്രോ യാത്രക്കാർ ശ്രദ്ധിക്കുക: വെള്ളിയാഴ്ച യാത്രാ സമയങ്ങളിൽ മാറ്റമില്ല

ബെംഗളൂരു : മെട്രോ റെയിൽ (നമ്മ മെട്രോ) സർവീസിന്റെ ദൈർഘ്യം സംബന്ധിച്ച് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഒരു പ്രധാന അപ്‌ഡേറ്റ് നൽകി . അതനുസരിച്ച്, 23-ാം തീയതി വെള്ളിയാഴ്ച വിപുലീകൃത സേവനം ലഭ്യമാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. 2025 മെയ് 23 ന് പുലർച്ചെ 1:30 വരെ നീട്ടിയ മെട്രോ ട്രെയിൻ സർവീസ് റദ്ദാക്കിയതായി ബിഎംആർസിഎൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ അറിയിച്ചു . 2025 മെയ് 23 ന് ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഐപിഎൽ മത്സരം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ)…

Read More

കേരളത്തിൽ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി. മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം. ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം www.results.hse.kerala.gov.in…

Read More

വേടനെതിരായ പരാമർശം, ശശികലയ്ക്കെതിരെ പരാതി നൽകി ഡിവൈഎഫ്‌ഐ

റാപ്പര്‍ വേടനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറയുന്നു. ഇത്തരത്തിലുള്ള കലാകാരനെ ജാതീയമായി അധിക്ഷേപിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ സഹായിക്കുന്നതും, അദ്ദേഹത്തിന്റെ മുന്നോട്ട് പോക്കിനെ മാനസികമായി തകര്‍ക്കുന്നതുമാണെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. വേടനെതിരെയുള്ള സംഘപരിവാർ ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത്‌…

Read More

ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മലയാളികളുൾപ്പെടെ പത്ത് പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഫഹാഹീലിലെ ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയുണ്ടായതാണ് സ്ഫോടനത്തിന് കാരണമായത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.

Read More

ചൂരമീൻ കറി കഴിച്ച ബാങ്ക് ജീവനക്കാരി ഛർദിച്ച് കുഴഞ്ഞു വീണു മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

കൊല്ലം: കാവനാട് ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെയാണ് ഛർദി ഉണ്ടായത്. ഭക്ഷ്യവിഷബാധ ആണെന്നു സംശയിക്കുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ആ സമയത്ത് പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്ക് പോയി. വൈകിട്ട് ഭർത്താവ് എത്തി…

Read More
Click Here to Follow Us