കേരളത്തിൽ പ്ലസ് ടു പരീക്ഷാഫലം ഇന്ന്; ഫലം അറിയാവുന്ന വെബ്സൈറ്റുകൾ

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.

വൈകിട്ട് 3.30 മുതൽ ഓൺലൈനായി ഫലം അറിയാം. 4,44,707 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,178 പേരും പരീക്ഷ എഴുതി.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്. കഴിഞ്ഞ വർഷം ഹയർസെക്കണ്ടറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയർന്ന വിജയശതമാനം.

ഈ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം

  1. www.results.hse.kerala.gov.in
  2. www.prd.kerala.gov.in
  3. results.kerala.gov.in
  4. examresults.kerala.gov.in
  5. result.kerala.gov.in
  6. results.digilocker.gov.in
  7. www.results.kite.kerala.gov.in.

മൊബൈൽ ആപ്പ്:

PRD Live, SAPHALAM 2025, iExaMS – Kerala

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts