വേടനെതിരായ പരാമർശം, ശശികലയ്ക്കെതിരെ പരാതി നൽകി ഡിവൈഎഫ്‌ഐ

റാപ്പര്‍ വേടനെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർക്കെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി.

വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമമെന്നാണ് പരാതി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യ കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയര്‍ന്നുവന്ന കലാകാരനാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ പറയുന്നു.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

ഇത്തരത്തിലുള്ള കലാകാരനെ ജാതീയമായി അധിക്ഷേപിക്കുന്നത് സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ സഹായിക്കുന്നതും, അദ്ദേഹത്തിന്റെ മുന്നോട്ട് പോക്കിനെ മാനസികമായി തകര്‍ക്കുന്നതുമാണെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.

വേടനെതിരെയുള്ള സംഘപരിവാർ ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത്‌ വിരുദ്ധ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. പിന്നാലെയാണ് പാലക്കാട് ജില്ലാ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts