ബെംഗളൂരു: 5 ദിവസമായി തുടർന്ന മഴയ്ക്ക് അൽപം ശമനമായെങ്കിലും, ദുരിതം തുടരുന്നു. നഗരത്തിൽ വിവിധയിടങ്ങളിൽ റോഡുകൾ തകർന്നു വലിയ അപകടക്കുഴികൾ രൂപപ്പെട്ടു. അശോക്നഗർ പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ റോഡ്, രാജരാജേശ്വരിനഗറിലെ ലഗ്ഗെരെ റോഡ് എന്നിവ തകർന്നതിനെ തുടർന്ന് ഇരുചക്രവാഹന യാത്ര ദുരിതമായി. അടുത്തയിടെ അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളാണിവ. ഇന്നലെയും നഗരത്തിൽ വിവിധയിടങ്ങളിൽ മഴ തുടർന്നു. വെള്ളം പമ്പ് ചെയ്ത് നീക്കുന്നു സായി ലേഔട്ടിൽ ഉൾപ്പെടെ പലയിടങ്ങളിലും ബുധനാഴ്ചയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കഠിന യത്നത്തിലായിരുന്നു പ്രദേശവാസികൾ. പമ്പ് ചെയ്തും മറ്റും ചെളിവെള്ളം നീക്കി വരികയാണ്. ചില…
Read MoreMonth: May 2025
12 മെട്രോ സ്റ്റേഷനുകളിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കും: വ്യാപക പ്രതിഷേധം; ഫീസ് ഈടാക്കുന്ന സ്റ്റേഷനുകൾ അറിയാൻ വായിക്കാം
ബെംഗളൂരു: ബെംഗളൂരുവിലെ പൊതു ശൗചാലയങ്ങൾക്ക് സമാനമായി, ചില പ്രദേശങ്ങളിലെ മെട്രോ സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ ഉപയോഗത്തിനും പണം ഈടാക്കാൻ ബിഎംആർസിഎൽ പദ്ധതിയിടുന്നു . നമ്മ മെട്രോ യാത്രാ നിരക്കുകൾ വർദ്ധിപ്പിച്ചതിനെത്തുടർന്ന് ടോയ്‌ലറ്റുകൾക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പൊതുമേഖലയിൽ നിന്ന് വ്യാപകമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിലെ പൊതു ശൗചാലയങ്ങൾക്ക് ഫീസ് ഈടാക്കൽ സംവിധാനം നടപ്പിലാക്കിയതായി റിപ്പോർട്ട്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിലെ പൊതു ഇടങ്ങളിലെ ശൗചാലയങ്ങൾ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം സുലഭ് ഇന്റർനാഷണലിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അങ്ങനെയാണ് യൂസർ ഫീസ് പിരിവ് ആരംഭിച്ചത്, മൂത്രമൊഴിക്കുന്നതിന് 2 രൂപയും…
Read Moreവേനലവധി നീട്ടില്ല; അധ്യയനവർഷം മെയ് 29ന് തന്നെ തുടങ്ങും
ബംഗളൂരു: കര്‍ണാടകയില്‍ ഇത്തവണ അധ്യയന വര്‍ഷം മേയ് 29ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾപ്പെടെയുള്ള സ്കൂളുകളില്‍ വേനലവധി ജൂലൈ 15 വരെ നീളുമെന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍ രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം. മറ്റു സംസ്ഥാനങ്ങളില്‍ മഴമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് വൈകുമെങ്കിലും കര്‍ണാടകയില്‍ മേയ് 29ന് സ്കൂളുകള്‍…
Read More6.20 കോടി പ്രതിഫലം; മൈസൂരു സാൻഡൽ സോപ്പിന്റെ അംബാസഡർ തമന്ന; കന്നഡ നടിമാരെ കണ്ടെത്താത്തതിൽ പ്രധിഷേധം
കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു സാൻഡൽ സോപ്പ് പുതിയ അംബാസഡറെ നിയമിച്ചു. ബഹുഭാഷാ നടി തമന്ന ഭാട്ടിയ ആണ് ബ്രാൻഡ് അംബാസഡർ. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. തമന്നയ്ക്ക് പകരം ഒരു കന്നഡനടിയെ തിരഞ്ഞെടുക്കാമായിരുന്നു എന്ന അഭിപ്രായം പലരും പ്രകടിപ്പിച്ചിട്ടുണ്ട് . നടിയുടെ ശമ്പള പ്രശ്‌നവും നിരവധി ആളുകൾ ഉന്നയിച്ചു. തമന്ന ഭാട്ടിയ ഒന്നിലധികം ഭാഷകളിൽ പ്രശസ്തി നേടിയിട്ടുണ്ട്. കൂടാതെ, ഗ്ലാമറും ഉണ്ട്. അതുകൊണ്ടാണ് അവയെ മിൽക്കി ബ്യൂട്ടി എന്ന് വിളിക്കുന്നത്. നടിയെ നിയമിക്കുന്നത് ഈ ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ ജനപ്രീതി കൂടുതൽ…
Read Moreജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ രണ്ടു ഭീകരവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ദേശത്ത് സുരക്ഷസേനയുടെ തിരച്ചിൽ തുടരുന്നു. മേഖലയിൽ നാല് ഭീകരവാദികൾ ഒളിച്ചിരിക്കുന്നു ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അർദ്ധരാത്രിയോടെ തിരച്ചിൽ ആരംഭിച്ചത്. രാവിലെ 6.30 ഓടെ ഭീകരർ സുരക്ഷ സേനക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫർമാൻ, ആദിൽ, ബാഷ എന്നീ ഭീകരർക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകൾ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങിൽ ഉൾപ്പെട്ട ഭീകരവാദികൾ എന്നാണ് സൂചന.…
Read Moreസിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി മാറ്റി: പ്രധാനമന്ത്രി
പഹല്‍ഗാം ആക്രമണത്തിനും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ആദ്യമായി രാജസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ മോദി സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ചവരെ അവരുടെ മണ്ണില്‍പ്പോയി നശിപ്പിച്ചെന്ന് രാജസ്ഥാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ രൗദ്രഭാവമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി നമ്മള്‍ മാറ്റി. നീതിയുടെ പുതിയ രൂപമാണ് ഈ ഓപ്പറേഷന്‍. ആദ്യമായി ഭീകരരുടെ ഹൃദയത്തില്‍ തന്നെ പ്രഹരം ഏല്‍പ്പിക്കാന്‍ രാജ്യത്തിന് സാധിച്ചുവെന്നും മോദി പറഞ്ഞു. ഭീകരവാദ ആക്രമണങ്ങള്‍ക്ക് രാജ്യം തക്കതായ മറുപടി…
Read Moreഫ്രോസണ്‍ ബോട്ടില്‍ കൂള്‍ ഡ്രിംഗ്സില്‍ പൊട്ടിയ ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; പരാതി തള്ളി കമ്പനി
ശീതളപാനീയത്തില്‍ കിടന്ന ഗ്ലാസ് കഷ്ണം അബദ്ധത്തില്‍ ചവച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസ് ക്യൂബെന്ന് കരുതിയാണ് പെണ്‍കുട്ടി ഗ്ലാസ് കഷ്ണം കഴിച്ചത്. ഫ്രോസണ്‍ ബോട്ടില്‍ എന്ന കമ്പനിയുടെ ഡ്രിംഗ്സാണ് കുട്ടി കുടിച്ചത്. കമ്ബനിക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്. ഏപ്രില്‍ 27-നായിരുന്നു സംഭവം. ഐസ് ക്യൂബാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്ലാസ് കഷ്ണം കുട്ടി ചവച്ചരച്ചത്. മോണയും ചുണ്ടും മുറിഞ്ഞ് രക്തം വാർന്നതോടെയാണ് ഗ്ലാസ് കഷ്ണമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ…
Read Moreഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 77.81
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി 77.81 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിജയശതമാനം കുറഞ്ഞു. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻവർഷം 71.42 ശതമാനം ആയിരുന്നു വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി സയൻസ് ഗ്രൂപ്പിൽ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ്…
Read Moreസ്പീക്കർ യു.ടി.ഖാദറിനെതിരേ നിയമനടപടിക്ക് ഒരുങ്ങി ബിജെപി
ബെംഗളൂരു : ബിജെപിയുടെ 18 എംഎൽഎമാരെ സസ്പെൻഡ് ചെയ്ത സ്പീക്കർ യു.ടി.ഖാദറിന്റെ നടപടിക്കെതിരേ പാർട്ടി നിയമനടപടിക്കൊരുങ്ങുന്നു. ബിജെപിയുടെ നിയമസഭാ ഉപനേതാവ് അരവിന്ദ് ബല്ലാഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യാ സ്പീക്കേഴ്‌സ് കോൺഫറൻസിന്റെ വേദിയിൽ ബിജെപി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനാണിതെന്നും പറഞ്ഞു.
Read Moreരാജ്യത്ത് ആഭ്യന്തരവിമാനയാത്രക്കാർ കൂടുന്നു; ഏപ്രിലിൽ മാത്രം യാത്ര ചെയ്തത് 143.6 ലക്ഷം പേർ
ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് കണക്കുകൾ. ഏപ്രിലിൽ മാത്രം ഇന്ത്യൻ വിമാനക്കമ്പനികളിൽ 143.6 ലക്ഷം യാത്രക്കാരാണ് രാജ്യത്തിനകത്ത് പറന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലെ 132 ലക്ഷം യാത്രക്കാരെ അപേക്ഷിച്ച് 8.45 ശതമാനം കൂടുതലാണിത്. ജനുവരി മുതൽ ഏപ്രിൽ വരെ ആഭ്യന്തര വിമാനങ്ങളിൽ 575.13 ലക്ഷം പേർ യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 523.46 ലക്ഷമായിരുന്നു. 9.87 ശതമാനം വാർഷിക വളർച്ചയും 8.45 ശതമാനം പ്രതിമാസ വളർച്ചയുമാണിത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഏറ്റവും പുതിയ…
Read More