നഗരത്തിൽ രണ്ട് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ കൂടി.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ നഗരത്തിൽ രണ്ട് കണ്ടെയ്ന്മെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ച് ബി.ബി.എം.പി.

http://h4k.d79.myftpupload.com/archives/49093

ജ്ഞാനഭാരതിയിലും നാഗവാരയിലുമാണ് പുതിയ കണ്ടെയ്ന്മെൻ്റ് സോണുകൾ.

ബി.ബി.എം.പി കമ്മീഷണർ ബി.എച്ച്.അനിൽ കുമാറും മുതിർന്ന ഉദ്യോഗസ്ഥരും ബുധനാഴ്ച നാഗവാരയിലെ മുത്തു കോമ്പൗണ്ട്, ജ്ഞാനഭാരതിയിലെ മല്ലത്തള്ളി എന്നിവ സന്ദർശിച്ചിരുന്നു.

പ്രദേശങ്ങൾ സീൽ ഡൗൺ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഇവർ നൽകി.

മൂന്ന് പ്രാഥമിക കോൺ‌ടാക്റ്റുകളും രോഗിയുടെ 50 ദ്വിതീയ കോൺ‌ടാക്റ്റുകളും കണ്ടെത്തി ഇവരെ ക്വാറൻ്റിന് വിധേയമാക്കി.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ബി.‌ബി‌.എം.‌പി വാർ റിപ്പോർട്ട് അനുസരിച്ച്, നഗരത്തിലെ 20 കണ്ടൈൻമെൻറ് സോണുകളിൽ 124 സജീവ കോവിഡ്-19 കേസുകൾ ഇപ്പോഴും നിലവിൽ ഉണ്ട്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ഇതിൽ ഏറ്റവും കൂടുതൽ സജീവമായ കേസുകൾ ശിവാജിനഗർ വാർഡിലാണ് (46),തൊട്ടുപിന്നിൽ പാദാരായണപുര (36),ഹോങ്കസാന്ദ്ര (17),മംഗമ്മനപ്പാളയ (9).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
[masterslider id="10"]

Related posts