നഗരത്തിൽ രണ്ട് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ കൂടി.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ നഗരത്തിൽ രണ്ട് കണ്ടെയ്ന്മെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ച് ബി.ബി.എം.പി. http://h4k.d79.myftpupload.com/archives/49093 ജ്ഞാനഭാരതിയിലും നാഗവാരയിലുമാണ് പുതിയ കണ്ടെയ്ന്മെൻ്റ് സോണുകൾ. ബി.ബി.എം.പി കമ്മീഷണർ ബി.എച്ച്.അനിൽ കുമാറും മുതിർന്ന ഉദ്യോഗസ്ഥരും ബുധനാഴ്ച നാഗവാരയിലെ മുത്തു കോമ്പൗണ്ട്, ജ്ഞാനഭാരതിയിലെ മല്ലത്തള്ളി എന്നിവ സന്ദർശിച്ചിരുന്നു. പ്രദേശങ്ങൾ സീൽ ഡൗൺ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഇവർ നൽകി. Workers set up barricades at the Entry/Exit point in Nagawara, Ward 23 today, which has been declared a containment zone.…

Read More

നായ്ക്കൂട് ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച വീട്ടമ്മക്ക് നഷ്ടമായത് 80000 രൂപ!

ബെംഗളൂരു :ഓൺലൈനിൽ നായക്കൂട് വിൽക്കാൻ ശ്രമിച്ച നഗരത്തിലെ 40 കാരി വീട്ടമ്മക്ക് സൈബർ ചതിയിൽ 80000 രൂപ നഷ്ട്ടപെട്ടു . വെസ്റ്റ് ബെംഗളൂരുവിലെ പട്ടനഗര നിവാസിയായ വീട്ടമ്മയുടെ പരാതിയിൽ സൈബർ പോലീസ് കുറ്റാരോപിതർക്കെതിരെ തിങ്കളാഴ്ച കേസ് എടുത്തിട്ടുണ്ട്. ഒരു ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ നായക്കൂട് വിൽക്കാൻ ഉണ്ടെന്നുള്ള പരസ്യം കൊടുക്കുകയായിരുന്ന എന്ന് അവർ പറഞ്ഞു. പ്രസ്തുത പരസ്യം കണ്ട് മെയ് 14 നു അജയ് എന്ന് പരിചയപെടുത്തിയ വ്യക്തി വീട്ടമ്മയെ വിളിച്ചിരുന്നു. സുഹൃത്ത് കണ്ണയ്യക്ക് നായക്കൂട് വാങ്ങാൻ താല്പര്യം ഉണ്ടെന്നും അയാൾ വിളിക്കും എന്നും അറിയിച്ചു.…

Read More

ഈവനിംഗ് ബുള്ളറ്റിൻ;ഇന്നു മാത്രം 143 പുതിയ കോവിഡ്-19 രോഗികൾ;രോഗം ബാധിച്ചവരിൽ ഒരു മലയാളിയും;കൂടുതൽ രോഗികളും അന്യസംസ്ഥാനത്ത് നിന്ന് എത്തിയവർ;ആകെ രോഗബാധിതരുടെ എണ്ണം 1600 കടന്നു.

ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് 5 മണിക്ക് പുറത്തിറക്കിയ ആരോഗ്യ വകുപ്പിൻ്റെ ബുള്ളറ്റിൻ പ്രകാരം പുതിയ രോഗികളുടെ എണ്ണം 143 ആയി. റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മണ്ഡ്യയിലാണ്.ഉഡുപ്പി (26), മണ്ഡ്യ (33) ഹാസൻ (13) ബെള്ളാരി(11), ബെലഗാവി (9), ഉത്തര കന്നഡ (7), ശിവ മൊഗ്ഗ (6), ദക്ഷിണ കന്നഡ (5) ധാർവാഡ് (5), ദാവനഗരെ (3), ചിക്കബെല്ലാപുര (2), മൈസൂരു (1), വിജയപുര (1) തുമുകൂരു- (1), ഗദഗ് ( 2 ),…

Read More

ഹോട്ടലുകൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ പാഴ്സൽ നൽകുന്നത് നിർത്തിവക്കും!

ബെംഗളൂരു: രണ്ട് മാസത്തോളമായി തുടരുന്ന ലോക്ക് ഡൗൺ കാരണം ഹോട്ടലുകൾ തുറക്കാൻ അനുമതി നൽകിയില്ലെങ്കിൽ പാഴ്സൽ നൽകുന്നതു നിർത്തുമെന്ന മുന്നറിയിപ്പുമായി സംഘടനകൾ. നാലാം ഘട്ടം  ലോക്ഡൗൺ ഇളവുകളിൽ ഹോട്ടലുകളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണിത്. അതേസമയം, വഴിയോരങ്ങളിൽ പലയിടത്തും തട്ടുകടക്കാർ കച്ചവടം തുടങ്ങിയെങ്കിലും സർക്കാർ കണ്ണടയ്ക്കുകയാണന്നും ഇവർ ആരോപിക്കുന്നു. ഓൺലൈൻ ഡെലിവറി കമ്പനികൾക്കായി ഹോട്ടലുകളുടെ അടുക്കളകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആളുകൾക്ക് ഇരുന്നുകഴിക്കാൻ അനുവാദമില്ല. ഇതിനകം പലവട്ടം സർക്കാരിനെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇത്തവണയെങ്കിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. 30 യാത്രക്കാരുമായി ഒരു ചെറിയ ബസിനു സർവീസ്…

Read More

നൂറാമത്തെ ശ്രമിക്ക് തീവണ്ടിയും യാത്ര തിരിച്ചു; ഇതുവരെ വീടണഞ്ഞത് ഒന്നര ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ.

ബെംഗളുരു: അന്യസംസ്ഥാനത്തൊഴിളികൾക്കായി കർണാടകയിൽ നിന്ന് ഇന്നലെ വരെ 100 ശ്രമിക് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ. ഹുബ്ബള്ളിയിൽ നിന്നു ബിഹാറിലെ സമസ്തിപൂരിലേക്കു 1541 പേരുമായി ഇന്നലെ വൈകിട്ടാണ് നൂറാമത്തെ ട്രെയിൻ യാത്ര തിരിച്ചത്. ഇതുവരെ 140473 പേർ ആണ് ശ്രമിക് പെഷൽ ട്രെയിനുകളിൽ കർണാടകയിൽ നിന്നു സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിയത് എന്നാണ് കണക്ക്. അതേ സമയം കർണാടകയിൽ നിന്ന് ഇവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികളേയും കൊണ്ട് ഒരു തീവണ്ടി പോലും കേരളത്തിലേക്ക് സർവീസ് നടത്തിയിട്ടില്ല. ഇന്ന് യാത്ര തുടങ്ങും എന്ന് നോർക്ക പ്രഖ്യാപിച്ച തീവണ്ടി…

Read More

മോർണിംഗ് ബുള്ളറ്റിൽ;കര്‍ണാടകയില്‍ പുതിയ കോവിഡ്-19 രോഗികളുടെ എണ്ണം 116;ആകെ രോഗബാധിതരുടെ എണ്ണം 1578 ആയി.

ബെംഗളൂരു : ഇന്ന് രാവിലെ 12 മണിക്ക് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം കർണാടകയിൽ പുതിയ കോ വിഡ് രോഗികളുടെ എണ്ണം 116. ഇതില്‍ 6 രോഗികള്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്. ദക്ഷിണ കന്നഡ ജില്ലയിലെ ആറു രോഗികള്‍ യു.എ.ഇ യില്‍ നിന്ന് വന്നവര്‍ ആണ്. ശിവമോഗ്ഗയിലെ 6 രോഗികള്‍ തമിഴ് നാടില്‍ നിന്ന് യാത്ര ചെയ്തവര്‍ ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം രോഗികളും മഹാരാഷ്ട്രയില്‍ നിന്ന് സംസ്ഥാനത്ത് എത്തിയവര്‍ ആണ്. ആകെ രോഗബാധിതരുടെ എണ്ണം 1578; മരണം…

Read More

ഇന്ന് പുറപ്പെടും എന്ന് അറിയിച്ചിരുന്ന ബെംഗളൂരു-കേരള സ്പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച മാത്രം!

ബെംഗളൂരു : ഇന്ന് പുറപ്പെടും എന്ന് അറിയിച്ചിരുന്ന ബെംഗളൂരു-കേരള സ്പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് നോര്‍ക്ക അറിയിച്ചു. പുറപ്പെടുന്ന സമയം സ്റ്റേഷന്‍ എന്നിവ പിന്നീട് അറിയിക്കും എന്ന് നഗരത്തിലെ നോര്‍ക്ക ഓഫീസര്‍ അറിയിച്ചു. ലോക്ക് ഡൌണ്‍ ന് ശേഷം കേരളത്തിലേക്ക് പ്രഖ്യാപിച്ച ആദ്യത്തെ ട്രെയിന്‍ ആണ് ഇത്,ഇന്നലെ അറിയിച്ചത് പപ്രകാരം ട്രെയിന്‍ ഇന്ന് പുറപ്പെടെണ്ടത് ആയിരുന്നു,എന്നാല്‍ വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തത് ആണ് ട്രെയിന്‍ പുറപ്പെടാന്‍ വൈകുന്നതിനു കാരണം എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. http://h4k.d79.myftpupload.com/archives/49192 കഴിഞ്ഞ മാസം 29 ന് ആണ് നോര്‍ക്ക തങ്ങളുടെ…

Read More

ലാലേട്ടാ……സജീഷ് ഉപാസന എഴുതുന്നു.

നിങ്ങളുടെ പിറന്നാളുകൾ ഞങ്ങൾ ആരാധകരെ സംബന്ധിച്ച് ആഘോഷമാക്കറുണ്ടേലും ഉള്ളിൽ ഒരു വേദനയാണ്. നിങ്ങൾക്കു വയസ്സാകണ്ട നിങ്ങൾ എന്നും മംഗലശ്ശേരി നീലകണ്ഠൻനായും ജഗന്നാഥനായും കിലുക്കത്തിലെ ജോജിയയും ഞങ്ങളുടെ ഉള്ളിൽ ജീവിച്ചാൽ മതി.. ജീവിതത്തിൽ ആരാധന തോന്നിയിട്ടുള്ളത് രണ്ടാളുകളോടാണ് ഒന്ന് ലാലേട്ടനും പിന്നെ സച്ചിനും… സച്ചിന്റെ കാലഘട്ടത്തിൽ ജീവിച്ചിട്ടും ആ പ്രതിഭാസത്തിന്റെ ബാറ്റിംഗ് നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്നതാണ് ഞാൻ മിസ് ചെയ്യുന്ന ഒരു കാര്യം.. അതുപോലെ തന്നെ ലാലേട്ടനെ സിനിമകൾ വിടാതെ കാണാറുണ്ടെങ്കിലും നേരിട്ടൊന്ന് കാണാനും തൊടാനും കഴിയ എന്നുള്ളത് ഒരാഗ്രഹമായി ഇപ്പോഴും കൊണ്ടു നടക്കുന്നു.…

Read More

5 ദിവസമായി 35 തൊഴിലാളികൾ അതിർത്തി കടക്കാനായി കാത്തു കെട്ടിക്കിടക്കുന്നു;ഭക്ഷണവും ഉറക്കവും എല്ലാം ബസിൽ തന്നെ.

ബെംഗളൂരു : 35 തൊഴിലാളികൾ 5 ദിവസമായി കർണാടക അതിർത്തിയിൽ പ്രവേശനം കാത്തുകിടക്കുകയാണ്. മുംബൈയിൽ നിന്നുമുള്ള 35 ആംഗ സംഘം അഞ്ച് ദിവസമായി മഹാരാഷ്ട്ര കർണാടക ബോഡറിൽ കുടുങ്ങി കിടക്കുന്നു. മഹാരാഷ്ട്രയിലെ കൊഗ്‌നോലി ചെക്ക് പോസ്റ്റിൽ ആണ് ഇവർ കുടുങ്ങിയത് . മഹാരാഷ്ട്രയിൽ നിന്നുള്ള പ്രവേശനം കർണാടക നിർത്തിവെച്ചത് പ്രകാരമാണ് ഇവർ യാത്ര ചെയ്തുവന്ന ബസിൽ ദിവസങ്ങളോളം കഴിയേണ്ടി വരുന്നത്. മുംബൈയിൽ ജോലി ചെയ്യുന്ന ഹാസൻ മണ്ഡ്യ ജില്ലകളിൽ നിന്നുള്ള തൊഴിലാളികളാണ് സംഘത്തിൽ ഉള്ളത്. മെയ് 15 നു ആണ് ഇവർ കോഗ്‌നോലി ചെക്ക് പോസ്റ്റിൽ…

Read More

ബെംഗളൂരു അടക്കം 7 ജില്ലകളിൽ സർവ്വീസ് പുനരാരംഭിച്ച് ഓല.

ബെംഗളുരു :ഏകദേശം 2 മാസത്തോളം നിർത്തി വച്ചതിന് ശേഷം  സംസ്ഥാനത്തെ ബെംഗളുരു ഉൾപ്പെടെ 7 ജില്ലകളിൽ ഓല ടാക്സി സർവീസ് പുനരാരംഭിച്ചു. കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ നിബന്ധകളോടെയാണ് വെബ്ടാക്സി ഓട്ടോ സർവീസ് തുടങ്ങിയത്. ഒരു വാഹനത്തിൽ പരമാവധി 2 യാത്രക്കാരെ മാത്രമാണ് അനുവദിക്കുക. ഡ്രൈവറും യാത്രക്കാരും മാസ്ക് നിർബന്ധമായും ധരിക്കണം. കാറുകളിൽ എസി പ്രവർത്തിപ്പിക്കില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ സർവീസ് ഉണ്ടായിരിക്കുകുകയില്ല. മൈസൂരു, മംഗളുരു, കലബുറഗി, ഹുബ്ബള്ളി-ധാർവാഡ്, ബെളഗാവി, ബെള്ളാരി ജില്ലകളിലും ഓല ലഭ്യമാണെന്നു കമ്പനി പ്രതിനിധികൾ അറിയിച്ചു.

Read More
Click Here to Follow Us