നായ്ക്കൂട് ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച വീട്ടമ്മക്ക് നഷ്ടമായത് 80000 രൂപ!

ബെംഗളൂരു :ഓൺലൈനിൽ നായക്കൂട് വിൽക്കാൻ ശ്രമിച്ച നഗരത്തിലെ 40 കാരി വീട്ടമ്മക്ക് സൈബർ ചതിയിൽ 80000 രൂപ നഷ്ട്ടപെട്ടു .

വെസ്റ്റ് ബെംഗളൂരുവിലെ പട്ടനഗര നിവാസിയായ വീട്ടമ്മയുടെ പരാതിയിൽ സൈബർ പോലീസ് കുറ്റാരോപിതർക്കെതിരെ തിങ്കളാഴ്ച കേസ് എടുത്തിട്ടുണ്ട്.

ഒരു ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ നായക്കൂട് വിൽക്കാൻ ഉണ്ടെന്നുള്ള പരസ്യം കൊടുക്കുകയായിരുന്ന എന്ന് അവർ പറഞ്ഞു.

പ്രസ്തുത പരസ്യം കണ്ട് മെയ് 14 നു അജയ് എന്ന് പരിചയപെടുത്തിയ വ്യക്തി വീട്ടമ്മയെ വിളിച്ചിരുന്നു.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

സുഹൃത്ത് കണ്ണയ്യക്ക് നായക്കൂട് വാങ്ങാൻ താല്പര്യം ഉണ്ടെന്നും അയാൾ വിളിക്കും എന്നും അറിയിച്ചു.

പിന്നീട് കണ്ണയ്യ വിളിക്കുകയും ഗൂഗിൾ പേ നമ്പർ വാങ്ങുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.

ഗൂഗിൾ പേ നമ്പർ കൺഫേം ചെയ്യാൻ എന്ന വ്യാജേന 2000 രൂപ ആദ്യം രാധയിൽ നിന്നും കൈപ്പറ്റി .

ഇത്തരത്തിൽ 10000 രൂപയോളം ട്രാൻസ്ഫർ ചെയ്തിട്ടും പണം ഒന്നും കിട്ടിയിട്ടില്ല എന്ന് അവർ രാധയെ പറഞ്ഞു വിശ്വസിപ്പിക്കുകയും തുടർന്ന് ബാങ്ക് അക്കൗണ്ട് നമ്പർ കൈക്കലാക്കുകയും ചെയ്തു .

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

അക്കൗണ്ടിൽ നിന്നാണ് ബാക്കി 675000 രൂപ നഷ്ട്ടപെട്ടിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts