ലാലേട്ടാ……സജീഷ് ഉപാസന എഴുതുന്നു.

നിങ്ങളുടെ പിറന്നാളുകൾ ഞങ്ങൾ ആരാധകരെ സംബന്ധിച്ച് ആഘോഷമാക്കറുണ്ടേലും ഉള്ളിൽ ഒരു വേദനയാണ്.

നിങ്ങൾക്കു വയസ്സാകണ്ട നിങ്ങൾ എന്നും മംഗലശ്ശേരി നീലകണ്ഠൻനായും ജഗന്നാഥനായും കിലുക്കത്തിലെ ജോജിയയും ഞങ്ങളുടെ ഉള്ളിൽ ജീവിച്ചാൽ മതി..

ജീവിതത്തിൽ ആരാധന തോന്നിയിട്ടുള്ളത് രണ്ടാളുകളോടാണ് ഒന്ന് ലാലേട്ടനും പിന്നെ സച്ചിനും…

സച്ചിന്റെ കാലഘട്ടത്തിൽ ജീവിച്ചിട്ടും ആ പ്രതിഭാസത്തിന്റെ ബാറ്റിംഗ് നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്നതാണ് ഞാൻ മിസ് ചെയ്യുന്ന ഒരു കാര്യം..

അതുപോലെ തന്നെ ലാലേട്ടനെ സിനിമകൾ വിടാതെ കാണാറുണ്ടെങ്കിലും നേരിട്ടൊന്ന് കാണാനും തൊടാനും കഴിയ എന്നുള്ളത് ഒരാഗ്രഹമായി ഇപ്പോഴും കൊണ്ടു നടക്കുന്നു. ലാലേട്ടാ നിങ്ങളൊരു സംഭവം തന്നെ ആണ്..

ഒരു ആരാധകൻ എന്നാ നിലക്ക് ഞങ്ങൾക്ക് പറയാനുള്ളത് ഇനി കുറച്ചു കൂടെ സെലക്റ്റീവ് ആയി സിനിമകൾ ചെയ്യണം പ്രായത്തെ മാനിച്ചുകൊണ്ടുള്ള കഥാപാത്രങ്ങൾ വരണം.

വിണ്ണിലെ നക്ഷത്രങ്ങളെ വെല്ലുന്ന അമാനുഷിക കഥാപാത്രങ്ങൾ ആകുന്നതിനേക്കാളും നിങ്ങളുടെ യഥാർത്ഥ ആരാധകർ ആഗ്രഹിക്കുന്നത് മണ്ണിലെ താരങ്ങളായ കിരീടത്തിലെ സേതുമാധവനെ പോലെയും, നീലകണ്ഠനെയും മിഥുനത്തിലെ സേതുവിനേ പോലെയും , ഡോ: സണ്ണിയെ പോലെയും ആണ്.
ഇന്നും എത്ര കണ്ടാലും അറിയാതെ ഇരുന്ന പോകുന്ന മണിച്ചിത്രത്താഴും, കമലദളവും, വെള്ളാനകളുടെ നാടും, സ്പടികവും, TP ബാലഗോപാലൻ MA യും ഒക്കെ ഇന്നും മനസ്സിൽ നിന്നു മായാതെ നില്കുന്നുണ്ടെങ്കിൽ അതിനൊരു കാരണക്കാരൻ നിങ്ങളാണ് ലാലേട്ടാ…

അതോണ്ട് തന്നെ പ്രിയപ്പെട്ടതിനെ കാത്തിരുന്നു കാണാനും ഒരു അവസരം ഉണ്ടാകട്ടെ. എന്നും നെഞ്ചിനകത്തു ലാലേട്ടൻ തന്നെയാണ്..

ഞങ്ങളുടെ ലാലേട്ടന് ഹൃദയം നിറഞ്ഞ നന്മ നിറഞ്ഞ ജന്മദിനാശംസകൾ ആശംസകൾ നേരുന്നു… നിങ്ങളുടെ വയസ്സ് ഞങ്ങൾക്ക് ഒരു നമ്പർ മാത്രമാണ്. ലാലേട്ടാ 60കളിൽ ജനിച്ചവർക്കും 70കളിൽ ജനിച്ചവർക്കും 80കളിൽ ജനിച്ചവർക്കും 90കളിൽ ജനിച്ചവർക്കും 2000ത്തിൽ ജനിച്ചവർക്കും എന്തിനു പറയുന്നു ഇന്നലെ ജനിച്ച കുഞ്ഞുങ്ങൾക്കും നിങ്ങൾ ലാലേട്ടനാണ് ലാലേട്ടാ…

നിങ്ങൾ ഒരു പ്രതിഭാസമാണ് നൂറു വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം..
ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ഒരിക്കൽക്കൂടി ഒരായിരം ജന്മദിനാശംസകൾ…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us