ബെംഗളൂരു അടക്കം 7 ജില്ലകളിൽ സർവ്വീസ് പുനരാരംഭിച്ച് ഓല.

ബെംഗളുരു :ഏകദേശം 2 മാസത്തോളം നിർത്തി വച്ചതിന് ശേഷം  സംസ്ഥാനത്തെ ബെംഗളുരു ഉൾപ്പെടെ 7 ജില്ലകളിൽ ഓല ടാക്സി സർവീസ് പുനരാരംഭിച്ചു.

കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ നിബന്ധകളോടെയാണ് വെബ്ടാക്സി ഓട്ടോ സർവീസ് തുടങ്ങിയത്.

ഒരു വാഹനത്തിൽ പരമാവധി 2 യാത്രക്കാരെ മാത്രമാണ് അനുവദിക്കുക.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ഡ്രൈവറും യാത്രക്കാരും മാസ്ക് നിർബന്ധമായും ധരിക്കണം.

കാറുകളിൽ എസി പ്രവർത്തിപ്പിക്കില്ല.
കണ്ടെയ്ൻമെന്റ് സോണുകളിൽ
സർവീസ് ഉണ്ടായിരിക്കുകുകയില്ല.

മൈസൂരു, മംഗളുരു, കലബുറഗി, ഹുബ്ബള്ളി-ധാർവാഡ്, ബെളഗാവി, ബെള്ളാരി ജില്ലകളിലും ഓല ലഭ്യമാണെന്നു കമ്പനി പ്രതിനിധികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts