സർവ്വീസ് ദീർഘിപ്പിച്ച് കെ.എസ്.ആർ.ടി.സി;അവസാന ബസ് 7 മണിക്ക് പുറപ്പെടും.

ബെംഗളുരു : മുൻപ് നിശ്ചയിച്ചത് പ്രകാരം 7 മണിക്ക് മുൻപ് സ്ഥലങ്ങളിൽ ബസുകൾ എത്തിച്ചേരുന്ന രീതിയിൽ ആണ് ആദ്യഘട്ടത്തിൽ ബസ് സർവീസുകൾ ക്രമീകരിച്ചത്, എന്നാൽ യാത്രക്കാരുടെ തിരക്ക് കൂടിയതോടെ സംസ്ഥാനത്തിനകത്തെബസ് സർവീസ് രാത്രി 7 വരെ കർണാടക ആർടിസി ദീർഘിപ്പിച്ചു.

ഇന്നലെ വൈകിട്ട് വരെ 83 ഡിപ്പോകളിൽ നിന്നായി 2359 സർവീസുകൾ ആണ് നടത്തിയത്.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ബെംഗളൂരുവിലെ പ്രധാന ബസ് സ്റ്റേഷനായ മജസ്റ്റിക്കിൽ നിന്നു മാത്രം 444 സർവീസ്.

ഈ ബസുകളിലായി ബെംഗളൂരുവിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചത് 7273 പേർ.

ജോലിക്കും മറ്റുമായി ഇതര ജില്ലകളിലേക്കു പോകാൻ ആയിരക്കണക്കിനാളുകൾ കെഎആർടിസിയെ ആശ്രയിച്ചതോടെ സ്റ്റാൻഡുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

അതിനാൽ ഇനി മുതൽ ദിവസവും രാത്രി 7 നായിരിക്കും അവസാന ബസുകൾ ഡിപ്പോയിൽ നിന്നു പുറപ്പെടുക എന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts