ഫ്രോസണ്‍ ബോട്ടില്‍ കൂള്‍ ഡ്രിംഗ്സില്‍ പൊട്ടിയ ഗ്ലാസ് കഷ്ണം; ഐസ് ക്യൂബെന്ന് കരുതി കടിച്ചുമുറിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; പരാതി തള്ളി കമ്പനി

ശീതളപാനീയത്തില്‍ കിടന്ന ഗ്ലാസ് കഷ്ണം അബദ്ധത്തില്‍ ചവച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐസ് ക്യൂബെന്ന് കരുതിയാണ് പെണ്‍കുട്ടി ഗ്ലാസ് കഷ്ണം കഴിച്ചത്. ഫ്രോസണ്‍ ബോട്ടില്‍ എന്ന കമ്പനിയുടെ ഡ്രിംഗ്സാണ് കുട്ടി കുടിച്ചത്.

കമ്ബനിക്കെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തികൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചത്.

ഏപ്രില്‍ 27-നായിരുന്നു സംഭവം. ഐസ് ക്യൂബാണെന്ന് തെറ്റിദ്ധരിച്ചാണ് ഗ്ലാസ് കഷ്ണം കുട്ടി ചവച്ചരച്ചത്. മോണയും ചുണ്ടും മുറിഞ്ഞ് രക്തം വാർന്നതോടെയാണ് ഗ്ലാസ് കഷ്ണമാണെന്ന് തിരിച്ചറിഞ്ഞത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

പിന്നീട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പരിശോധിച്ചു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ കുട്ടിക്ക് ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടു.

തുടർന്ന് വീണ്ടും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഫ്രോസണ്‍ ബോട്ടില്‍ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ കമ്പനി

പരാതി തള്ളിക്കളയുകയാണ് ചെയ്തതെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. ആശുപത്രി ചെലവുകള്‍ വഹിക്കാമെന്ന് കമ്ബനി അധികൃതർ ഉറപ്പ് നല്‍കിയിട്ടുണ്ട്.

തങ്ങള്‍ പ്രതിമാസം 2.5 കോടി കുപ്പികള്‍ നിർമിക്കാറുണ്ടെന്നും ഇതുപോലെയൊരു സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്ബനി പ്രതികരിച്ചു.പെണ്‍കുട്ടി കുടിച്ച ഡ്രിംഗ്സിന്റേയും ഗ്ലാസ് കഷ്ണത്തിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ കുടുംബം പുറത്തുവിട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
[masterslider id="10"]

Related posts