ബെംഗളൂരു: കോഴിക്കോട് സ്വദേശിയായ എം.സി.എ വിദ്യാർഥി ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മേമുണ്ട തടത്തിൽ മീത്തൽ (കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകനും യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥിയുമായ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് പുരുഷോത്തമൻ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും മാതാവ് പ്രീത മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂൾ റിട്ട. അധ്യാപികയുമാണ്. സഹോദരി: അനഘ. സഹോദരി ഭർത്താവ്:…
Read MoreMonth: May 2025
വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ടോൾ പ്ലാസയിൽ തീപിടുത്തം
ബെംഗളൂരു : പുണെ-ബെംഗളൂരു ദേശീയപാതയിൽ ബെളഗാവിയിൽ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ടോൾ പ്ലാസയിൽ തീപ്പിടിത്തം. ദേശീയപാത -48ലെ കൊഗനോലി ടോൾ പ്ലാസയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ടാങ്കിൽനിന്നുള്ള തീ നിമിഷങ്ങൾക്കുള്ളിൽ ടോൾപ്ലാസയിലെ രണ്ട് പണ ശേഖരണ കാബിനുകളിൽ പടരുകയായിരുന്നു. ജീവനക്കാരും ട്രക്ക് ഡ്രൈവറും ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. ആകാശത്ത് വൻതോതിൽ പുക ഉയർന്നതോടെ ഇതുവഴി വന്ന വാഹനയാത്രികർ പരിഭ്രാന്തരായി. ഉടൻ അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ നിപ്പാണി റൂറൽ പോലീസ് കേസെടുത്തു.
Read Moreഹോട്ടലിൽ പണം മോഷ്ടിക്കാനെത്തി; ഓംലറ്റ് ഉണ്ടാക്കി കഴിച്ച് ഓടി രക്ഷപെടേണ്ടി വന്നു; കാരണം അറിയാൻ വായിക്കാം
പാലക്കാട്: പാലക്കാട് ഹോട്ടലിൽ പണം മോഷ്ടിക്കാനെത്തിയ ആൾ സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗർ ജങ്ഷന് സമീപം ദേശീയപാതയോരത്തെ ഹോട്ടലിലാണ് സംഭവം. മോഷ്ടിക്കാനെത്തിയ ഇയാൾ വിശന്നപ്പോൾ ഹോട്ടലിൽ വെച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. ഇതിനിടെയാണ് സിസിടിവി കണ്ടതും ഓടിരക്ഷപ്പെട്ടതും. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. ജീവനക്കാർ പോയ ശേഷം പിൻവാതിൽ പൊളിച്ചാണ് ഇയാൾ ഹോട്ടലിനുള്ളിൽ കയറിയത്. ഹോട്ടലിൽ മേശയിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ചാർജറും ഇയാൾ മോഷ്ടിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ ഓംലെറ്റ് ഉണ്ടാക്കി കഴിച്ചത്. ഫ്രിഡ്ജിൽ ഇരുന്ന ബീഫ്…
Read More15 വർഷത്തിനിടെ ആദ്യമായി കാലവർഷം നേരത്തെ എത്തുന്നു: കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 15 വർഷത്തിനിടെ, അങ്ങനെയെങ്കിൽ ഏറെ നേരത്തേ കാലവർഷം ആരംഭിക്കുന്ന വർഷമെന്ന പ്രത്യേകത കൂടെയുണ്ട്. 2009ൽ മേയ് 23ന് എത്തിയതാണ് 25 വർഷത്തിനിടെ നേരത്തേയുള്ള വരവ്. ഇതിന്‍റെ ഭാഗമായി 24ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 25ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകൾ യെല്ലോ അലർട്ടുമാണ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ…
Read Moreതപാൽവോട്ടുകൾ തിരുത്തിയെന്ന പരാമർശം; ജി.സുധാകരനെതിരെ തെളിവില്ല
ആലപ്പുഴ: തപാൽവോട്ടുകൾ തിരുത്തിയെന്ന പരാമർശത്തിൽ സി.പി.എം നേതാവ് ജി.സുധാകരനെതിരെ തെളിവില്ല. പ്രാഥമിക പരിശോധനയിൽ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തുടക്കത്തിൽ കേസിന് പിൻബലം നൽകുന്ന തെളിവുകളും രേഖകളും സമാഹരിക്കാനായിരുന്നു പൊലീസ് ശ്രമം. ഇതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും നൽകാൻ ആലപ്പുഴ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് വിഭാഗത്തിൽ സൗത്ത് പൊലീസ് കത്ത് നൽകിയിരുന്നു. 36 വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് രേഖകളടക്കമുള്ള വിവരങ്ങൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. ഏതെങ്കിലും തരത്തിലുള്ള രേഖകൾ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. ഒരാഴ്ചക്കുശേഷമേ ഇക്കാര്യത്തിൽ പൂർണമായി എന്തെങ്കിലും പറയാനാകൂവെന്ന നിലപാടിലാണ് ഉന്നത…
Read Moreരാമനഗര ഇനി ബെംഗളുരു സൗത്ത്; മന്ത്രിസഭയുടെ അംഗീകാരം
ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയുടെ പേര് ഔദ്യോഗികമായി ബംഗളൂരു സൗത്ത് എന്നാക്കി മാറ്റി. വ്യാഴാഴ്ച ചേർന്ന കർണാടക മന്ത്രിസഭ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. ബംഗളൂരു നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള രാമനഗര പ്രദേശം പുനർനാമകരണം ചെയ്ത ജില്ലയുടെ ആസ്ഥാനമായി തുടരും. ഇതിൽ മഗഡി, കനകപുര, ചന്നപട്ടണ, ഹരോഹള്ളി താലൂക്കുകൾ കൂടെ ഉൾപ്പെടും. ‘നിയമങ്ങളും ചട്ടങ്ങളും ഭേദഗതികളും കൃത്യമായി അധികൃതർ പരിശോധിച്ചതിന് പിന്നാലെയാണ് തീരുമാനം. രാമനഗര യഥാർഥത്തിൽ ബംഗളൂരു ജില്ലയായിരുന്നു. ഇന്ന് മന്ത്രിസഭയിൽ ഇതിനെ ബംഗളൂരു സൗത്ത് ജില്ല എന്ന്…
Read Moreകന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേണ്ടെന്ന് സോനു നിഗം
ന്യൂഡൽഹി: കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യേണ്ടെന്ന പ്രസ്താവനുമായി പിന്നണി ഗായകൻ സോനു നിഗം. എസ്.ബി.ഐ ഓഫീസറുമായി ബന്ധപ്പെട്ട വിവാദത്തിൽ തേജസ്വി സൂര്യ എം.പിയുടെ കമന്റിന് മറുപടി പറയുമ്പോഴായിരുന്നു സോനു നിഗത്തിന്റെ പ്രസ്താവന. കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്യരുത്. കന്നഡ സിനിമകൾ ഇന്ത്യ മുഴുവൻ റിലീസ് ചെയ്യുകയും ചെയ്യരുത്. ഇത്തരമൊരു തീരുമാനമെടുക്കാനുള്ള ധൈര്യമുണ്ടോയെന്നും തേജസ്വി സൂര്യയോട് സോനു നിഗം ചോദിച്ചു. ഇനി മുതൽ കന്നഡ സോഫ്റ്റ്വെയർ കമ്പനികളിലും നിർബന്ധമാക്കണം. അമേരിക്കൻ ക്ലെയിന്റുകൾ പ്രൊജക്ട് ചെയ്യാനായി വരുമ്പോൾ അവരും കന്നഡയിൽ സംസാരിക്കട്ടെ. ഇക്കാര്യത്തിൽ ഒരു…
Read More500ലധികം മിസ്ഡ് കോളുകൾ; ഫോൺ നാല് ദിവസം സ്വിച്ച് ഓഫാക്കിയെന്ന് വൈഭവ്
ജയ്പൂർ: ഗുജറാത്ത് ടൈറ്റൻസിനെതിരായ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ താൻ നാല് ദിവസം ഫോൺ സ്വിച്ച് ഓഫാക്കിവെച്ചുവെന്ന് രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശി. സ്വപ്ന ഇന്നിങ്സിന് പിന്നാലെ 500 ഓളം മിസ്ഡ് കോളുകളാണ് തനിക്ക് വന്നത്. ഇതോടെയാണ് ഫോൺ സ്വിച്ച് ഓഫാക്കേണ്ടി വന്നതെന്നും വൈഭവ് സൂര്യവംശി പറഞ്ഞു. രാജസ്ഥാൻ റോയൽസിന്റെ അവസാന മത്സരത്തിന് ശേഷം പരിശീലകൻ രാഹുൽ ദ്രാവിഡുമായി സംസാരിക്കുമ്പോഴാണ് വൈഭവ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെഞ്ചറി പ്രകടനത്തിനു ശേഷം എനിക്ക് ഒട്ടേറെ കോളുകൾ വന്നു. 500ഓളം മിസ്ഡ് കോളുകൾ വന്നു. കോളുകളുടെ എണ്ണം കൂടിയതോടെ…
Read Moreവിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം; നാലുപേർക്ക് പരിക്ക്
ഇടുക്കി ബോഡിമെട്ടിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോണ്ടിച്ചേരിയിൽ നിന്നും മൂന്നാറിലേക്ക് പോയ സംഘത്തിൻ്റെ വാഹനമാണ് മറിഞ്ഞത്. ബോഡിമെട്ടിനും തോണ്ടിമലയ്ക്കും ഇടയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി . അതേസമയം പത്തനംതിട്ട കൊന്നമൂട് വെള്ളിയമ്പിൽപടിയിൽ വാഹന അപകടം സംഭവിച്ചു. ബൈക്കിൽ കാറടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക സ്വദേശി ജോബിനാണ്…
Read Moreമുൻ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബിജെപിയിൽ
മുൻ എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി. സത്യസന്ധമായി ചുമതല നിർവ്വഹിക്കാൻ കഴിയാത്ത സംഘടനയായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാറിയെന്ന് പറഞ്ഞായിരുന്നു ഗോകുൽ ഗോപിനാഥ് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി രണ്ടാം ഓപ്ഷൻ അല്ല, തൻ്റെ ഇഷ്ടമാണെന്നും ഗോകുൽ പറഞ്ഞു. 17 വർഷം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രാദേശിക ചുമതലകളിലടക്കം പ്രവർത്തിച്ച ശേഷമാണ് ഗോകുൽ ഗോപിനാഥ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. തന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും സിപിഐഎമ്മിലെ പെട്ടി…
Read More