നഗരത്തിലെ കനത്ത മഴയിൽ അടുത്തയിടെ നവീകരിച്ച റോഡുകളും തകർന്നു; 10 പ്രധാന ട്രാഫിക് ജംക്‌ഷനുകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് പഠനം

ബെംഗളൂരു: 5 ദിവസമായി തുടർന്ന മഴയ്ക്ക് അൽപം ശമനമായെങ്കിലും, ദുരിതം തുടരുന്നു. നഗരത്തിൽ വിവിധയിടങ്ങളിൽ റോഡുകൾ തകർന്നു വലിയ അപകടക്കുഴികൾ രൂപപ്പെട്ടു.

അശോക്നഗർ പൊലീസ് സ്റ്റേഷൻ ജംക്‌ഷൻ റോഡ്, രാജരാജേശ്വരിനഗറിലെ ലഗ്ഗെരെ റോഡ് എന്നിവ തകർന്നതിനെ തുടർന്ന് ഇരുചക്രവാഹന യാത്ര ദുരിതമായി.

അടുത്തയിടെ അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകളാണിവ. ഇന്നലെയും നഗരത്തിൽ വിവിധയിടങ്ങളിൽ മഴ തുടർന്നു.

വെള്ളം പമ്പ് ചെയ്ത് നീക്കുന്നു
സായി ലേഔട്ടിൽ ഉൾപ്പെടെ പലയിടങ്ങളിലും ബുധനാഴ്ചയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള കഠിന യത്നത്തിലായിരുന്നു പ്രദേശവാസികൾ.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

പമ്പ് ചെയ്തും മറ്റും ചെളിവെള്ളം നീക്കി വരികയാണ്. ചില അപ്പാർട്മെന്റുകളുടെ ബേസ്മെന്റിലും പാർക്കിങ് ഏരിയകളിലും ചെളി അടിഞ്ഞ നിലയിലാണ്. മഴ പൂർണമായി മാറിയാൽ മാത്രമേ ശുദ്ധീകരണവുമായി മുന്നോട്ടു പോകാൻ സാധിക്കൂ.

ബെംഗളൂരുവിലെ 10 പ്രധാന ട്രാഫിക് ജംക്‌ഷനുകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് പഠനം. കുമാരസ്വാമി ലേഔട്ട്, ഇബ്‌ലൂരു, ഗൊരെഗുണ്ടെ പാളയ, സിൽക്ക് ബോർഡ്, കെആർ പുരം റെയിൽവേ സ്റ്റേഷൻ സിഗ്നൽ, കാടുബീസനഹള്ളി, സാരക്കി സിഗ്നൽ, ഡയറി സർക്കിൾ, ബനശങ്കരി സിഗ്നൽ എന്നിവയാണിത്. സാധാരണ മഴയിൽ പോലും ഈ ജംക്‌ഷനുകൾ വെള്ളത്തിലാകും.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

പരിസ്ഥിതി പ്രശ്നങ്ങളും ഗതാഗതക്കുരുക്കും സംബന്ധിച്ച് പഠനം നടത്തുന്ന െബംഗളൂരു ആസ്ഥാനമായ സന്നദ്ധ സ്ഥാപനം 2022–ലെ വെള്ളപ്പൊക്കത്തിന് പിന്നാലെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
[masterslider id="10"]

Related posts