വേനലവധി നീട്ടില്ല; അധ്യയനവർഷം മെയ് 29ന് തന്നെ തുടങ്ങും

ബംഗളൂരു: ക​ര്‍ണാ​ട​ക​യി​ല്‍ ഇ​ത്ത​വ​ണ അ​ധ്യ​യ​ന വ​ര്‍ഷം മേ​യ് 29ന് ​തു​ട​ങ്ങു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.

സി.‌​ബി.‌​എ​സ്‌.​സി, ഐ.​സി.​എ​സ്.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ളു​ക​ളി​ല്‍ വേ​ന​ല​വ​ധി ജൂ​ലൈ 15 വ​രെ നീ​ളു​മെ​ന്ന ത​ര​ത്തി​ല്‍ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മ​ട​ങ്ങു​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും ഇ​ത് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം.

  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ഴ​മൂ​ലം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത് വൈ​കു​മെ​ങ്കി​ലും ക​ര്‍ണാ​ട​ക​യി​ല്‍ മേ​യ് 29ന് ​സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ബ്ലി​ക് ഇ​ന്‍സ്ട്ര​ക്ഷ​ന്‍ (ഡി.​ഡി പി.​ഐ) ഓ​ഫി​സ​ര്‍ കെ. ​ഗ​ണ​പ​തി പ​റ​ഞ്ഞു. എ​ല്ലാ അ​ധ്യാ​പ​ക​രും മേ​യ് 29ന് ​സ്കൂ​ളി​ല്‍ ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​നോ​ത്സ​വം മേ​യ് 30ന് ​ന​ട​ത്ത​ണം.

ഇ​ത്ത​വ​ണ അ​ധ്യ​യ​ന വ​ര്‍ഷം മേ​യ് 29ന് ​തു​ട​ങ്ങി 2026 ഏ​പ്രി​ലി​ല്‍ അ​വ​സാ​നി​ക്കും. അ​ർ​ധ വാ​ര്‍ഷി​ക പ​രീ​ക്ഷ, ദ​സ​റ അ​വ​ധി, വേ​ന​ല​വ​ധി എ​ന്നി​വ​യ​ട​ക്കം 123 അ​വ​ധി ദി​വ​സ​ങ്ങ​ളും 242 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളു​മാ​ണ് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലു​ള്ള​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം
[masterslider id="10"]

Related posts

Click Here to Follow Us