വേനലവധി നീട്ടില്ല; അധ്യയനവർഷം മെയ് 29ന് തന്നെ തുടങ്ങും

ബംഗളൂരു: ക​ര്‍ണാ​ട​ക​യി​ല്‍ ഇ​ത്ത​വ​ണ അ​ധ്യ​യ​ന വ​ര്‍ഷം മേ​യ് 29ന് ​തു​ട​ങ്ങു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. സി.‌​ബി.‌​എ​സ്‌.​സി, ഐ.​സി.​എ​സ്.​സി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്കൂ​ളു​ക​ളി​ല്‍ വേ​ന​ല​വ​ധി ജൂ​ലൈ 15 വ​രെ നീ​ളു​മെ​ന്ന ത​ര​ത്തി​ല്‍ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ള്‍ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മ​ട​ങ്ങു​ന്ന വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും ഇ​ത് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ഴ​മൂ​ലം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത് വൈ​കു​മെ​ങ്കി​ലും ക​ര്‍ണാ​ട​ക​യി​ല്‍ മേ​യ് 29ന് ​സ്കൂ​ളു​ക​ള്‍…

Read More