22 സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ്റെ നോ​ട്ടീ​സ്

ബം​ഗ​ളൂ​രു: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അധ്യാപക നിയമനങ്ങളിലെ അപാകതകൾ എന്നിവ ചൂണ്ടിക്കാട്ടി ബാം​ഗ്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബി.​എം.​സി.​ആ​ർ.​ഐ) ഉൾപ്പടെ ക​ർ​ണാ​ട​ക​യി​ലെ 22 സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ്റെ (എ​ൻ.​എം.​സി) കാ​ര​ണം കാണിക്കൽ നോട്ടീസ്. ​ കൊ​പ്പാ​ൽ, ചി​ക്ക​ബ​ല്ലാ​പു​ർ, ചി​ത്ര​ദു​ർ​ഗ, ചി​ക്ക​മ​ഗ​ളൂ​രു തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളു​ടെ കു​റ​വു​ണ്ടെ​ന്നും എ​ൻ.​എം.​സി ചൂ​ണ്ടി​ക്കാ​ട്ടി. ഔ​ട്ട്പേ​ഷ്യ​ന്റ് എ​ണ്ണ​ത്തി​ലെ കു​റ​വ്, ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം, അ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കു​റ​വ് തു​ട​ങ്ങി​യ​വ…

Read More

നെലമംഗലയിൽ കനത്ത മഴ: ദേശീയപാത വെള്ളത്തിനടിയിലായി, ഗതാഗതം സ്തംഭിച്ചു.

ബെംഗളൂരു: റൂറൽ ജില്ലയിലെ നെലമംഗല നഗരത്തിന് ചുറ്റുമുള്ള പ്രദേശത്ത് കനത്ത മഴ പെയ്തു. റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. മെയ് 14 രാത്രി അരമണിക്കൂറോളം തുടർച്ചയായി മഴ പെയ്യുന്നതിനാൽ റോഡിൽ ഒരു അടിയിലാണ് വെള്ളം കെട്ടിനിന്നിരുന്നത്. ഇത് നെലമംഗല-ബെംഗളൂരു ദേശീയപാതയിൽ വെള്ളക്കെട്ടുണ്ടാക്കി. അരിഷിനകുണ്ടെ ബൈപാസിൽ മഴവെള്ളം കയറിയത് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മഴവെള്ളം കയറി കാറുകളും ബൈക്കുകളും ഓട്ടോകളും തകരാറിലായി, ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

Read More

സർക്കാർ കോടികൾ ചെലഴിച്ചിട്ടും ഫലം പൂജ്യം; നഗരത്തിലെ മഴക്കെടുതിയിൽ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി

ബെംഗളൂരു : ബെംഗളൂരുവിലെ മഴക്കെടുതിയിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി. നഗരത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് സർക്കാർ കോടികൾ ചെലഴിച്ചിട്ടും ഫലം പൂജ്യമാണെന്ന് മുൻ ഉപമുഖ്യമന്ത്രി സി.എൻ.അശ്വത് നാരായൺ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് കൊല്ലമായി ബെംഗളൂരുവിന്റെ ചുമതലയുള്ള മന്ത്രിയായ ഡി.കെ.ശിവകുമാർ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ് ഞായറാഴ്ച രാത്രി പെയ്ത മഴയിൽ കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് ബെംഗളൂരുവിലെ മഴക്കെടുതിയുടെ പ്രധാനകാരണമെന്ന് പ്രതിപക്ഷനേതാവ് ആർ.അശോക ആരോപിച്ചു. ഒറ്റ മഴകൊണ്ട് ബെംഗളൂരുവിന്റെ ആഗോള പ്രതിച്ഛായക്ക് പ്രഹരമേറ്റതായി അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ മുന്നോട്ടുവെയ്ക്കുന്ന ‘ബ്രാൻഡ് ബെംഗളൂരു’വിന്റെ യഥാർഥ നിറം ഇതോടെ…

Read More

ട്രാക്കുകളിൽ കെട്ടിവെച്ച മരത്തടി; യുപിയിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം, രക്ഷയായത് ലോക്കോ പൈലറ്റിൻ്റെ ഇടപെടൽ

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം നടന്നതായി കണ്ടത്തെൽ. ട്രാക്കുകളിൽ മരത്തടി കെട്ടിവച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റി സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ദലേൽനഗർ, ഉമർത്താലി സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിൽ തിങ്കളാഴ്ച വൈകുന്നേരമാണ് അക്രമികൾ എർത്തിംഗ് വയർ ഉപയോഗിച്ച് മരക്കഷണങ്ങൾ കെട്ടിയതെന്ന് പൊലിസ് വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിന് (20504) തടസ്സം കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ…

Read More

ബിരിയാണിയ്‌ക്കൊപ്പം സാലഡ് നൽകിയില്ല; വിവാഹ വീട്ടിൽ കൂട്ടത്തല്ല്, സംഭവം കൊല്ലത്ത്

കൊല്ലം: ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടിയില്ലെന്ന് ആരോപിച്ച് വിവാഹ വീട്ടിൽ കൂട്ടത്തല്ല്. കൊല്ലത്ത് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മിലാണ് തർക്കം തുടങ്ങിയത്. കൊല്ലം ജില്ലയിലെ തട്ടാമലക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ച് കാറ്റിങ് തൊഴിലാളികളും പാചകക്കാരും പാത്രങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. വിഷയയവുമായി ബന്ധപ്പെട്ട് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയി. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് ഇരവിപുരം എസ്.എച്ച്.ഒ ആർ.…

Read More

കുഞ്ഞ് ഇപ്പോഴും ചികിത്സയിൽ: അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; നീതി ലഭിച്ചില്ലെന്ന് കുടുംബം

അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. വീഴ്ചവരുത്തിയ ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് മാതാവ് സുറുമി ആരോപിച്ചു. അന്വേഷണ റിപ്പോർട്ടിൽ ഡോക്ടർമാർക്കെതിരെ നടപടിക്ക് ശിപാർഷ ഉണ്ടായിരുന്നു. മൂന്നുമാസമായി ഡോക്ടർമാർക്ക് എതിരെ നടപടിയില്ല. കുറ്റക്കാരെ സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്ന് കുഞ്ഞിന്റെ പിതാവ് അനീഷ് പറഞ്ഞു. ആറ് മാസം പ്രായമായ കുഞ്ഞ് ഇപ്പോഴും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് -സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല,…

Read More

കണ്‍മുന്‍പില്‍ വിണ്ടുകീറുന്ന പാത; അപ്രതീക്ഷിതമായി മുകളിൽ നിന്ന് കോൺക്രീറ്റ് വീണു ദേശീയ പാത ഇടിഞ്ഞ അപകടത്തിൽ പരിക്കേറ്റ കുടുംബം

മലപ്പുറം: കൂരിയാട് ദേശീയ പാത തകർന്നുണ്ടായ അപകടം വിശദീകരിച്ച് അപകടത്തിൽ പരിക്കേറ്റ കുടുംബം. സർവീസ് റോഡിലെ വിള്ളൽ കണ്ടാണ് വാഹനം പതുക്കെ ഓടിച്ചതെന്നും അപ്രതീക്ഷിതമായാണ് മുകളിൽ നിന്നും കോൺക്രീറ്റ് വീണതെന്നും കുടുംബം പറഞ്ഞു. കല്ലും, കമ്പിക്കഷ്ണങ്ങളും വണ്ടിയുടെ മുകളിലേക്ക് വീണു. പെട്ടെന്ന് റോഡ് ചരിഞ്ഞുപോയി. വാഹനത്തിന്റെ ഗ്ലാസ്സുകൾ തകർന്നാണ് ഉള്ളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതെന്നും കുടുംബം പറഞ്ഞു. ഒരു കുട്ടിയും നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു. ഇരുപത് മിനിറ്റോളം പരിക്കേറ്റവർ രക്തം വാർന്ന് കാറിൽ കിടന്നുവെന്നും കുടുംബം പറയുന്നു.

Read More

ട്രെയിൻ്റെ മുന്നിൽ വീണ് യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്:  യുവാവ് ട്രെയിൻ്റെ മുന്നിൽ വീണു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് യുവാവ് ട്രെയിൻ്റെ മുന്നിൽ വീണത്. വെസ്റ്റ് ബംഗാൾ കത്വ സ്വദേശി ഷാബിർ ഷെഖിനാണ് (35) പരിക്കേറ്റത്. സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമില്‍ വെച്ച് യുവാവ് ട്രെയിനിന് മുന്നിൽ വീഴുകയായിരുന്നു. വീഴ്ചയിൽ യുവാവിന്റെ രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

നഗരത്തിലെ റോഡുകൾ തടാകങ്ങൾ പോലെയായി: ഹൊസൂർ ഹൈവേയിൽ പൂർണ്ണ ഗതാഗതക്കുരുക്ക്

ബെംഗളൂരു: ഇന്നലെ പെയ്ത കനത്ത മഴ ബെംഗളൂരുവിൽ വലിയ ഗതാഗത തടസ്സങ്ങൾ സൃഷ്ടിച്ചു. നഗരത്തിന്റെ എല്ലാ ദിശകളിലും മഴ പെയ്തിരുന്നു, ആഴ്ചയിലെ ആദ്യ ദിവസം തന്നെ മഴ മൂലം നഗരവാസികൾക്ക് അസൗകര്യം സൃഷ്ടിച്ചു. നഗരത്തിലെ റോഡുകളിൽ കനത്ത മഴവെള്ളം കെട്ടിക്കിടക്കുന്നത് റോഡിലെ ചെളിക്കുളത്തിന് കാരണമായി. മഴ നിലച്ചുവെങ്കിലും റോഡുകളിലെ വെള്ളം മാത്രമല്ല കുറഞ്ഞില്ല . ഇത് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും എല്ലായിടത്തും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. പ്രത്യേകിച്ച്, കഴിഞ്ഞ 2 മണിക്കൂറായി ഹൊസൂർ റോഡിൽ പൂർണ്ണ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്, ഹൈവേയിൽ മുന്നോട്ട് പോകാൻ കഴിയാത്തതിനാൽ…

Read More

വീണ്ടും കൊവിഡ് വ്യാപനം

സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ നിലവിലെ കൊവിഡ്-19 സ്ഥിതി നിയന്ത്രണവിധേയമാണെന്നും രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറവാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 257 ആക്ടീവ് കേസുകളാണ് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിലെ കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ. പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളുടെ വ്യാപനമാണ് സിംഗപ്പൂരിലും ഹോങ്കോങ്ങിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിച്ച് സിംഗപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ…

Read More
Click Here to Follow Us