ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം നടന്നതായി കണ്ടത്തെൽ. ട്രാക്കുകളിൽ മരത്തടി കെട്ടിവച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റി സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ദലേൽനഗർ, ഉമർത്താലി സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിൽ തിങ്കളാഴ്ച വൈകുന്നേരമാണ് അക്രമികൾ എർത്തിംഗ് വയർ ഉപയോഗിച്ച് മരക്കഷണങ്ങൾ കെട്ടിയതെന്ന് പൊലിസ് വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിന് (20504) തടസ്സം കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ…
Read More