ട്രാക്കുകളിൽ കെട്ടിവെച്ച മരത്തടി; യുപിയിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം, രക്ഷയായത് ലോക്കോ പൈലറ്റിൻ്റെ ഇടപെടൽ

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം നടന്നതായി കണ്ടത്തെൽ.
ട്രാക്കുകളിൽ മരത്തടി കെട്ടിവച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്.

ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റി സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

ദലേൽനഗർ, ഉമർത്താലി സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കിൽ തിങ്കളാഴ്ച വൈകുന്നേരമാണ് അക്രമികൾ എർത്തിംഗ് വയർ ഉപയോഗിച്ച് മരക്കഷണങ്ങൾ കെട്ടിയതെന്ന് പൊലിസ് വ്യക്തമാക്കി.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസിന് (20504) തടസ്സം കണ്ടതിനെത്തുടർന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts