കണ്‍മുന്‍പില്‍ വിണ്ടുകീറുന്ന പാത; അപ്രതീക്ഷിതമായി മുകളിൽ നിന്ന് കോൺക്രീറ്റ് വീണു ദേശീയ പാത ഇടിഞ്ഞ അപകടത്തിൽ പരിക്കേറ്റ കുടുംബം

മലപ്പുറം: കൂരിയാട് ദേശീയ പാത തകർന്നുണ്ടായ അപകടം വിശദീകരിച്ച് അപകടത്തിൽ പരിക്കേറ്റ കുടുംബം.

സർവീസ് റോഡിലെ വിള്ളൽ കണ്ടാണ് വാഹനം പതുക്കെ ഓടിച്ചതെന്നും അപ്രതീക്ഷിതമായാണ് മുകളിൽ നിന്നും കോൺക്രീറ്റ് വീണതെന്നും കുടുംബം പറഞ്ഞു.

കല്ലും, കമ്പിക്കഷ്ണങ്ങളും വണ്ടിയുടെ മുകളിലേക്ക് വീണു. പെട്ടെന്ന് റോഡ് ചരിഞ്ഞുപോയി. വാഹനത്തിന്റെ ഗ്ലാസ്സുകൾ തകർന്നാണ് ഉള്ളിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതെന്നും കുടുംബം പറഞ്ഞു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ഒരു കുട്ടിയും നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.

ഇരുപത് മിനിറ്റോളം പരിക്കേറ്റവർ രക്തം വാർന്ന് കാറിൽ കിടന്നുവെന്നും കുടുംബം പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts