കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് ബെസ്കോമിന് കേന്ദ്ര സഹായം.

ബെംഗളൂരു : ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിനു ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിക്ക് (ബെസ്കോം) കേന്ദ്രസഹായം. 113 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നതിന് 25 കോടി രൂപയാണു കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നു ലഭിക്കുക. ഇതിൽ 83 ചാർജിങ് പോയിന്റുകൾ ബെംഗളൂരു നഗരത്തിലും 20 എണ്ണം ബെംഗളൂരു-മൈസൂരു ദേശീയപാതയിലും പത്തെണ്ണം ബെംഗളൂരു-ചെന്നൈ ദേശീയപാതയിലും സ്ഥാപിക്കും.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ദേശീയപാതയിൽ 25 കിലോമീറ്റർ ദൂരം ഇടവിട്ടാണു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുക. ബെംഗളൂരു നഗരത്തിൽ ബെസ്കോം നേരിട്ടു സ്ഥാപിക്കുന്ന 11 ചാർജിങ് പോയിന്റുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. കെആർ സർക്കിളിലെ ബെസ്കോം ആസ്ഥാനത്തു ചാർജിങ് പോയിന്റ് നാലുമാസം മുൻപു പ്രവർത്തനം ആരംഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts