സാലുമരാഡ തിമക്ക മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ്.

ബെംഗളൂരു: പരിസ്ഥിതി പ്രവർത്തക സാലുമരാഡ തിമക്ക മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ്. ഇന്നലെ സാലുമരാഡ തിമക്കയും മകൻ ഉമേഷും നേരിട്ടെത്തിയാണ് സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാറിന് പരാതി നൽകിയത്. രോഗബാധിതയായി അത്യാസന നിലയിൽ കിടന്നിരുന്ന തിമക്ക മരിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം രണ്ട് ദിവസം മുൻപാണ് ആരംഭിച്ചത്.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

രാമനഗര ജില്ലയിലെ ഹുളിക്കൽ ഗ്രാമത്തിൽ ജീവിക്കുന്ന 107 വയസ്സ് പിന്നിട്ട തിമക്കയെ അരയാൽ മരങ്ങളുടെ അമ്മയായാണ് വിശേഷിപ്പിക്കുന്നത്. പത്ത് കിലോമീറ്റർ ദൂരത്തിൽ റോഡിനിരുവശവും 385 അരയാൽ മരങ്ങളാണ് തിമക്ക നട്ടുപിടിപ്പിച്ചത്. സാലുമരാഡ എന്ന കന്നഡ വാക്കിന് നിരനിരയായി നിൽക്കുന്ന മരങ്ങൾ എന്നാണ് അർഥം. നിരവധി രാജ്യാന്തര അവാർഡുകൾ നേടിയ തിമക്കയെ 2016ൽ ബിബിസി ലോകത്തിലെ വേറിട്ട 100 സ്ത്രീകളിലൊരാളായി തിരഞ്ഞെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
[masterslider id="10"]

Related posts