IPL 2018: ചാംപ്യന്‍മാര്‍ ആരാണെന്ന് ഇന്നത്തെ കളിപറയും

മുംബൈ: ഐപിഎല്‍ ചാംപ്യന്‍മാരെ ഇന്നറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും വില്യംസിന്‍റെ സണ്‍റൈസേഴസ് ഹൈദരാബാദുമാണ്‌ ഇന്ന് നേര്‍ക്കുനേര്‍ ഏട്ടുമുട്ടുന്നത്.

പരിചയസമ്പത്താണാണ് ചെന്നൈയുടെ കൈമുതലെങ്കില്‍ ബൗളിംഗ് കരുത്താണ് ഹൈദരാബാദിന്‍റെത്. എങ്കിലും മുന്‍തൂക്കം ചെന്നൈയ്‌ക്കൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ക്വാളിഫയറില്‍ അടക്കം സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ ജയിച്ചു. ധോണി, ഡുപ്ലെസി, റായ്ഡു, ബ്രാവോ, റെയ്‌ന, വാട്‌സണ്‍ എന്നിവരില്‍ രണ്ടുപേരെങ്കിലും തിളങ്ങിയാല്‍ ചെന്നൈ സുരക്ഷിതരാവും. ബൗളിംഗിലും ബാറ്റിംഗിലും ചെന്നൈ നിര സന്തുലിതം.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

വില്യംസണെയും ധവാനെയും അമിതമായി ആശ്രയിക്കുന്നതാണ് ഹൈദരാബാദിന്‍റെ വെല്ലുവിളി. റഷീദ് ഖാനും ഭുവനേശ്വര്‍ കുമാറും നന്നായി പന്തെറിയുന്നുണ്ടെങ്കിലും കൂടെയുള്ളവര്‍ക്ക് തുടക്കത്തിലേ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. 170 റണ്‍സിനുമേല്‍ നേടാനാവുന്ന വിക്കറ്റാണ് വാംഖഡേയില്‍ ഒരുക്കിയിരിക്കുന്നത്. ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. റഷീദ് ഖാന്‍റെ നാലോവറായിരിക്കും മത്സരത്തിന്‍റെ ഗതി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts